Follow KVARTHA on Google news Follow Us!
ad

Cuts live snake | 'യുവാക്കള്‍ പാമ്പിനെ ജീവനോടെ മുറിച്ച് കഷ്ണങ്ങളാക്കി കൊന്നു'; വീഡിയോ വൈറൽ; സംരക്ഷിത ഇനം പാമ്പാണെന്നും നടപടി വേണമെന്നും വന്യജീവി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും

Maharashtra: Youths cut live snake into pieces in Osmanabad#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഉസ്മാനാബാദില്‍ നിന്നുള്ള ചിലര്‍ ജീവനോടെ പാമ്പിനെ കഷണങ്ങളാക്കി മുറിച്ചതായി ആരോപണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വന്യജീവി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. എലിപ്പാമ്പ് എന്ന ഇനം പാമ്പിനെയാണ് കൊന്നത്. എലികളെ തിന്നുന്നത് കൊണ്ടാണ് ഈ പേര് വന്നത്.
  
Mumbai, News, Top-Headlines, India, Youth, Snake, Video, Viral, Farmers, Rats, Maharashtra: Youths cut live snake into pieces in Osmanabad.

മുംബൈയിലെ എന്‍ജിഒ പ്ലാന്റ്സ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി (പിഎഡബ്ല്യുഎസ്) ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനീഷ് സുബ്രഹ്മണ്യന്‍ കുഞ്ഞ് ഇത് സംബന്ധിച്ച് പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി), ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഔറംഗബാദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് കത്തയച്ചു. ഒസ്മാനാബാദിലെ തുള്‍ജാപൂര്‍ താലൂകിലെ അണ്ടൂര്‍ ഗ്രാമത്തില്‍ അഞ്ചാറ് പേര്‍ ചേര്‍ന്നാണ് എലിപ്പാമ്പിനെ കൊന്നതെന്നാണ് ആരോപണം.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ പ്രൊടക്ഷന്‍ (ഒഐപിഎ), അമ്മ കെയര്‍ ഫൗണ്ടേഷന്‍ (എസിഎഫ്), പിഎഡബ്ല്യുഎസ്-മുംബൈ എന്നിവയെ പ്രതിനിധീകരിച്ച് എന്‍ജിഒയാണ് പരാതി നല്‍കിയത്. 'ഗ്രാമം സന്ദര്‍ശിച്ച് ഈ വിഷയത്തില്‍ ആവശ്യമായ നടപടി എടുക്കാനും വീഡിയോയില്‍ മുഖം വ്യക്തമായി കാണുന്ന ആളുകളെ കണ്ടെത്താനും ഇവര്‍ക്കെതിരെ വന്യജീവി (സംരക്ഷണ) ആക്ട്, 1972 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിയമവിരുദ്ധമായ കൃത്യം ചിത്രീകരിച്ച കുട്ടിക്കെതിരെയും നടപടിവേണം', കത്തില്‍ പറയുന്നു.

എലി പാമ്പ് വിഷമില്ലാത്ത പാമ്പാണെന്നും എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാല്‍ കര്‍ഷകരുടെ സുഹൃത്തെന്നാണ് ഇവ അറിയപ്പെടുന്നത്. വന്യജീവി (സംരക്ഷണം) നിയമപ്രകാരം സംരക്ഷിത ഇനമാണ് എലി പാമ്പ്.

Post a Comment