Follow KVARTHA on Google news Follow Us!
ad

Teen Arrested | 'ഒരു വയസുകാരിയെ കാലിൽ ഇഷ്ടിക കെട്ടി സ്‌കൂളിലെ ടാങ്കിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി; 13 കാരൻ അറസ്റ്റിൽ; കൊല ഇരയുടെ പിതാവ് തല്ലിയതിന്റെ പ്രതികാരമായി'

Lucknow teen kills one-year-old after being slapped by victim's father, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്നൗ: (www.kvartha.com) ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് 13 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാല് ദിവസം മുമ്പ് പെൺകുട്ടിയുടെ പിതാവ് തന്നെ തല്ലുകയും തന്റെ കുടുംബാംഗങ്ങളെ പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തതായി കൗമാരക്കാരൻ ആരോപിച്ചതായും ഇതിന്റെ വിരോധത്തിലായിരുന്നു കൊലപാതകമെന്നും അലിഗഞ്ച് എസിപി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.
                                
News, National, Top-Headlines, Uttar Pradesh, Lucknow, Arrested, Crime, Murder, Police, Lucknow teen kills one-year-old after being slapped by victim's father.

രണ്ട് ദിവസം മുമ്പാണ് സെയ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിലെ വാടർ ടാങ്കിൽ നിന്ന് പെൺകുഞ്ഞിന്റെ നഗ്നശരീരം കണ്ടെടുത്തത്. 'പെൺകുട്ടിയെ വീടിന് പുറത്ത് നിന്നാണ് എടുത്തു കൊണ്ടുപോയതെന്ന് 13 കാരൻ പറഞ്ഞു. അവൻ കുട്ടിയെ തന്റെ സ്‌കൂളിൽ കൊണ്ടുവന്ന് അവിടത്തെ വാടർ ടാങ്കിലേക്ക് വലിച്ചെറിയുകയും ശരീരം മുകളിലേക്ക് വരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടിയിടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാൻ അവളുടെ വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത് വലിച്ചെറിഞ്ഞു', പൊലീസ് അവകാശപ്പെട്ടു.

ടാങ്കിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട കുട്ടിയുടെ നഗ്‌നമായ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനിടെ പൊലീസ് 13 കാരനെ സംശയിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. തെളിവെടുപ്പിനിടെ കൗമാരക്കാരൻ അനായാസം വാടർ ടാങ്കിൽ കയറുകയും ചെയ്ത കൃത്യം വിവരിക്കുകയും പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസിനെ നയിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.

കുറ്റകൃത്യത്തിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൗമാരക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കേസുമായി മുന്നോട്ടുപോകാനും കൗമാരക്കാരന്റെ മാനസികാവസ്ഥ മനസിലാക്കാനും ഒരു ചൈൽഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, Top-Headlines, Uttar Pradesh, Lucknow, Arrested, Crime, Murder, Police, Lucknow teen kills one-year-old after being slapped by victim's father.
< !- START disable copy paste -->

إرسال تعليق