Follow KVARTHA on Google news Follow Us!
ad

Fake Complaint | വാനില്‍ മുഖം മറച്ചെത്തിയ അജ്ഞാത സ്ത്രീയും പുരുഷനും ചേര്‍ന്ന് ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്; 12 കാരിയുടെ മൊഴി രേഖപ്പെടുത്തിയതോടെ പുറത്തുവന്നത് വമ്പന്‍ ട്വിസ്റ്റ്

Koratty girl attack case found fake, hair cut short by friend#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊരട്ടി: (www.kvartha.com) വാനില്‍ മുഖം മറച്ചെത്തിയ അജ്ഞാത സ്ത്രീയും പുരുഷനും ചേര്‍ന്ന് ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്. ചാലക്കുടിക്ക് അടുത്ത് മേലൂരില്‍ നടന്നെന്ന് ആരോപിച്ച പരാതി വ്യാജമെന്ന് കൊരട്ടി പൊലീസ് വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി വ്യാജ പരാതി ഉന്നയിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മര്‍ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മര്‍ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം നല്‍കി തിരിച്ചു വരുന്നതിനിടെയാണ് ഉപദ്രവിച്ചതെന്നും കരച്ചില്‍ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

News,Kerala,State,Complaint,Police,Case,Fake,Student,Local-News, Koratty girl attack case found fake, hair cut short by friend


നടന്ന സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യം പുറത്ത് വന്നത്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാനായി പോയപ്പോള്‍ ഇവിടെവച്ച് സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാരുടെ ശകാരം ഭയന്നാണ് ഭാവനയില്‍ നിന്ന് ആക്രമിക്കപ്പെട്ടെന്ന് ഒരു കഥയുണ്ടാക്കിയത്. എന്നാല്‍ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചതോടെ സംഭവം കൈവിട്ട് പോവുകയായിരുന്നു.

Keywords: News,Kerala,State,Complaint,Police,Case,Fake,Student,Local-News, Koratty girl attack case found fake, hair cut short by friend

Post a Comment