Follow KVARTHA on Google news Follow Us!
ad

New Liquor Policy | സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍കാര്‍ ഉത്തരവ്; പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും തീരുമാനം

Kerala Govt to reopen 68 Liquor Shops that closed earlier #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) യുഡിഎഫ് സര്‍കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു. പുതിയ മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടിയ 68 മദ്യശാലകളാണ് വീണ്ടും തുറക്കുന്നത്. 

തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്‌ലെറ്റുകള്‍ പ്രമീയം ഔട്‌ലെറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍കാരിന് ശുപാര്‍ശ സമര്‍പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഔട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂകുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂകില്‍ തുറക്കാനും സര്‍കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍കുകളിലും ബിയര്‍-വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും. 

News,Kerala,State,Thiruvananthapuram,Liquor,Top-Headlines,Business,Finance, Kerala Govt to reopen 68 Liquor Shops that closed earlier


സൈനിക- അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. മിലിടറി ക്യാന്റീന്‍ വഴിയുള്ള മദ്യത്തിന്റെ എക്‌സൈസ് ഡ്യൂടി വര്‍ധിപ്പിച്ചതിനാലാണ് മദ്യവില കൂടുന്നത്. 

ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വീസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാര്‍ കൗന്‍ഡര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും പുതിയ മദ്യനയത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: News,Kerala,State,Thiruvananthapuram,Liquor,Top-Headlines,Business,Finance, Kerala Govt to reopen 68 Liquor Shops that closed earlier 

Post a Comment