Follow KVARTHA on Google news Follow Us!
ad

Black leopard | ചാമരാജനഗറിലുള്ള കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Karnataka,News,Protection,Animals,CCTV,National,
മൈസൂരു: (www.kvartha.com) കര്‍ണാടകത്തിലെ ചാമരാജനഗറിലുള്ള ബിലിഗിരി രംഗനാഥ സ്വാമിക്ഷേത്ര (BRT) കടുവസങ്കേതത്തില്‍ വീണ്ടും കരിമ്പുലിയുടെ സാന്നിധ്യം. ഏകദേശം ആറുവയസ്സുള്ള പുലിയാണിതെന്ന് വന്യജീവിസംരക്ഷണപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷമാണ് ഇവിടെ കരിമ്പുലിയെ കണ്ടെത്തിയിരിക്കുന്നത്. വന്യജീവിസംരക്ഷണ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.

2020 ഓഗസ്റ്റിലാണ് ബി ആര്‍ ടി കടുവസങ്കേതത്തില്‍ ആദ്യം കരിമ്പുലിയെ കണ്ടെത്തിയത്. അതേവര്‍ഷം തന്നെ ഡിസംബറില്‍ ബി ആര്‍ ടി കടുവസങ്കേതത്തിനു സമീപത്തെ മാലെ മഹാദേശ്വര മല വന്യജീവി സങ്കേതത്തിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു.

ബി ആര്‍ ടി ക്ക് പുറമേ കര്‍ണാടകത്തിലെ ബന്ദിപ്പുര്‍, നാഗര്‍ഹോളെ, ഭദ്ര, കാളി എന്നീ കടുവസങ്കേതങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യമുണ്ട്. കാളിയിലാണ് ഇവ ഏറ്റവുമധികമുള്ളതായി റിപോര്‍ട് ചെയ്തിട്ടുള്ളത്.

സാധാരണയായി കരിമ്പുലികള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്ത്, ഹൊന്നാവര്‍, ഉഡുപ്പി, കുന്ദാപൂര്‍ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ദണ്ഡേലിയിലെ കാളി ടൈഗര്‍ റിസര്‍വിലാണ് സംസ്ഥാനത്ത് ഇവ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

ബന്ദിപ്പുരിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു.

Karnataka: Black leopard spotted after 2 years at BRT Tiger Reserve, Karnataka, News, Protection, Animals, CCTV, National


Keywords: Karnataka: Black leopard spotted after 2 years at BRT Tiger Reserve, Karnataka, News, Protection, Animals, CCTV, National.

Post a Comment