Follow KVARTHA on Google news Follow Us!
ad

Loudspeaker Row | കർണാടകയിൽ പുതിയൊരു വിവാദം കൂടി; ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പുലർചെ ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസ ആലപിച്ച് ശ്രീരാമസേന; ജാഗ്രതയോടെ പൊലീസ്

Karnataka Alert as 'Hanuman Chalisa vs Azaan' Loudspeaker Row Intensifies #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ഹിന്ദുത്വ പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ഹനുമാൻ ചാലിസയുമായി രംഗത്തിറങ്ങിയതോടെ കർണാടക പൊലീസ് അതീവ ജാഗ്രതയിൽ. ബാങ്കുവിളിയെ എതിർത്ത് കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ പുലർചെ അഞ്ച് മണിക്ക് ഹനുമാൻ ചാലിസ ആലപിച്ചു. ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക് മൈസുറു ജില്ലയിലെ ഒരു ക്ഷേത്രത്തിൽ രാവിലെ അഞ്ച് മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്കുവിളിക്കെതിരെ ഹനുമാൻ ചാലിസ ആലാപനവും 'സുപ്രഭാത' (പ്രഭാത) പ്രാർഥനകളും ആയിരത്തിലധികം ക്ഷേത്രങ്ങളിൽ നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.
  
National, News, Top-Headlines, Bangalore, Karnataka, Temple, Uttar Pradesh, Minister, Yogi Adityanath, Karnataka Alert as 'Hanuman Chalisa vs Azaan' Loudspeaker Row Intensifies.

മതസ്ഥലങ്ങളിൽ നിന്നുള്ള അനധികൃത ഉച്ചഭാഷിണികൾക്കെതിരെ നടപടിയെടുക്കുകയും ശബ്ദം അനുവദനീയമായ പരിധിക്കുള്ളിൽ നിജപ്പെടുത്തുകയും ചെയ്തുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകടിപ്പിച്ച ധൈര്യം കാണിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രനോടും ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രവർത്തകർ ക്ഷേത്രങ്ങളിൽ പ്രാർഥനാ പ്രചാരണം ശക്തമാക്കുമെന്ന് മുത്തലിക്ക് അറിയിച്ചു.

അതേസമയം ബെംഗ്ളൂറിലെ ഒരു ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലാൻ ഒരുങ്ങിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷയം വർഗീയ സംഘർഷത്തിന് കാരണമാകുമെന്നതിനാൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗ്ളുറു പൊലീസ് കമീഷനർ കമൽ പന്ത്, മുഖ്യമന്ത്രി ബൊമ്മൈയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് നിലവിലുള്ള വിഷയവും സംഭവവികാസങ്ങളും ചർച ചെയ്തു.

അതിനിടെ, ശബ്ദമലിനീകരണമുണ്ടാക്കുന്ന ഏതൊരു പ്രവർത്തനത്തിനെതിരെയും കോടതി ഉത്തരവിന് അനുസൃതമായി നടപടിയുണ്ടാകുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എല്ലാവരും കോടതി ഉത്തരവുകൾ പാലിക്കണമെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചഭാഷിണികൾക്കെതിരെ ഇതുവരെ 301 സ്ഥാപനങ്ങൾക്ക് നോടീസുകൾ നൽകിയിട്ടുണ്ട്. 59 എണ്ണം പബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും 12 വ്യവസായങ്ങൾക്കും 83 ക്ഷേത്രങ്ങൾക്കും 22 ചർചുകൾക്കും 125 മസ്ജിദുകൾക്കുമാണ് നോടീസ് നൽകിയിട്ടുള്ളത്. ഹിജാബ് വിവാദം, ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം, ഹുബ്ബള്ളി വർഗീയ കലാപം, ഹലാൽ വിവാദം, ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ മുസ്ലിം വ്യാപാരികൾക്ക് വിലക്ക് തുടങ്ങിയ സംഭവപരമ്പരകൾക്ക് ശേഷം സമൂഹത്തിൽ അശാന്തി വിതച്ച് കർണാടകയിലെ സ്ഥിതി വീണ്ടും സംഘർഷഭരിതമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Keywords: National, News, Top-Headlines, Bangalore, Karnataka, Temple, Uttar Pradesh, Minister, Yogi Adityanath, Karnataka Alert as 'Hanuman Chalisa vs Azaan' Loudspeaker Row Intensifies.
< !- START disable copy paste -->

Post a Comment