Follow KVARTHA on Google news Follow Us!
ad

Order for Compensation | 'ഡോക്ടറുടെ അനാസ്ഥ മൂലം കൈപ്പത്തി നഷ്ടപ്പെട്ടു'; പെണ്‍കുട്ടിക്ക് 20 വര്‍ഷത്തതിന് ശേഷം നീതി ലഭിച്ചു; 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍

Justice after 20 years of medical negligence, Consumer Commission orders doctor to pay Rs 16 lakh compensation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത
ഹൈദരാബാദ്: (www.kvartha.com) ഡോക്ടറുടെ അനാസ്ഥ മൂലം കൈപ്പത്തി നഷ്ടപ്പെട്ട കുട്ടിക്ക് സംസ്ഥാന ഉപഭോക്തൃ കമീഷന്‍ 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഹനുമാന്‍കൊണ്ട സ്വദേശിയായ പെണ്‍കുട്ടിയുടെ കൈപ്പത്തി അണുബാധ തടയാന്‍ 2003-ല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി ബന്ധുക്കൾ പറഞ്ഞു. സംസ്ഥാന ഉപഭോക്തൃ കമീഷന്‍, ഒടുവില്‍ പലിശ സഹിതം മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ വിധിച്ചു. ഏഴ് ശതമാനം പലിശ നിരക്കില്‍ ഡോക്ടറും ഇന്‍ഷുറന്‍സ് കംപനിയും തുക നല്‍കണം.
  
Hyderabad, News, Telangana, Doctor, Top-Headlines, Hands, Fine, Women, Compensation, Loan, Insurance, Treatment, Patient, Justice after 20 years of medical negligence, Consumer Commission orders doctor to pay Rs 16 lakh compensation

പനി ബാധിച്ച സൗമ്യയെ (അന്ന് നാല് വയസ്) 2003ല്‍ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു, എന്നാല്‍ ട്രിപ് നല്‍കുന്നതിനുള്ള സൂചി ശരിയായ രീതിയില്‍ കുത്തിവെയ്ക്കാത്തത് കാരണം പെണ്‍കുട്ടിയുടെ കൈ വീര്‍ക്കാനും കടുത്ത വേദനയുണ്ടാക്കാനും ഇടയാക്കി. തുടര്‍ന്ന് ഡോ. ജി രമേഷ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് മാതാപിതാക്കളെ അറിയിച്ചതിന് ശേഷം ചില മരുന്നുകള്‍ കുറിച്ച് കൊടുക്കുകയും രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയുടെ വലതുകൈയുടെ വീക്കവും വേദനയും കൂടിയതോടെ രക്ഷിതാക്കള്‍ വീണ്ടും ഡോ. ജി രമേശിനെ സമീപിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമെന്നു മാത്രം പറഞ്ഞു. സ്വകാര്യ ചികിത്സ താങ്ങാന്‍ കഴിയാത്തതിനാല്‍, അവര്‍ വാറങ്കല്‍ എംജിഎം ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു, അവിടെവെച്ച് അണുബാധ തടയാനായി പെണ്‍കുട്ടിയുടെ കൈപ്പത്തി ഛേദിക്കേണ്ടിവന്നു.

അതിനിടെ, ഡോക്ടറുടെ അനാസ്ഥമൂലം മകളുടെ ആരോഗ്യസ്ഥിതി മോശമായായെന്ന് ആരോപിച്ച് സൗമ്യയുടെ അച്ഛന്‍ രമേഷ്ബാബു ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. തുടര്‍ന്നാണ് 2016ല്‍ ഡോക്ടറും യുനൈറ്റഡ് ഇന്‍ഷുറന്‍സ് കംപനിയും സൗമ്യയുടെ കുടുംബത്തിന് 16 ലക്ഷം രൂപ സംയുക്തമായോ വെവ്വേറെയോ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

ഇത് ചോദ്യം ചെയ്ത് ഡോ. ജി രമേശും ഇന്‍ഷുറന്‍സ് കംപനി പ്രതിനിധികളും സംസ്ഥാന ഉപഭോക്തൃ കമീഷനില്‍ വെവ്വേറെ അപീലുകള്‍ നല്‍കി. ഉപഭോക്തൃ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എമ്മെസ്‌കെ ജയ്സ്വാള്‍, അംഗങ്ങളായ മീനരാമനാഥന്‍, കെ രംഗറാവു എന്നിവരടങ്ങിയ ബെഞ്ചാണ് വര്‍ഷങ്ങളായി കേസ് പരിഗണിച്ചത്, മെഡികല്‍ അശ്രദ്ധയുടെ കേസായതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സൗമ്യയ്ക്ക് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവുവാണ് ഹാജരായത്.

Keywords: Hyderabad, News, Telangana, Doctor, Top-Headlines, Hands, Fine, Women, Compensation, Loan, Insurance, Treatment, Patient, Justice after 20 years of medical negligence, Consumer Commission orders doctor to pay Rs 16 lakh compensation.< !- START disable copy paste -->

Post a Comment