Follow KVARTHA on Google news Follow Us!
ad

Shikhar Dhawan | ശിഖര്‍ ധവാന്‍ ബിഗ് സ്‌ക്രീനിലേക്ക്? ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റിപോര്‍ട്; 'കേന്ദ്ര കഥാപാത്രമായി വേഷം, ഷൂടിങ് കഴിഞ്ഞ ചിത്രത്തിന്റെ റിലീസ് ഉടന്‍'

IPL 2022: Punjab Kings star player Shikhar Dhawan is set to make his Bollywood debut - reports#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മുംബൈ: (www.kvartha.com) ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താനൊരുങ്ങി ഇന്‍ഡ്യന്‍ ഓപനര്‍ ശിഖര്‍ ധവാന്‍. ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരുടെ മുന്‍നിരയിലുള്ള താരമണാണ് ധവാന്‍. ടിക് ടോകിലെയും ഇന്‍സ്റ്റാഗ്രാമിലെയും തകര്‍പന്‍ വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ധവാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപോര്‍ടുകള്‍.

ഇന്‍ഡ്യന്‍ ടീമിലെ മുതിര്‍ന്ന താരമായ ധവാന്‍ വേഷമിടുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂടിങ് പൂര്‍ത്തിയായതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തല്‍ക്കാലം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പിങ്ക് വില റിപോര്‍ട് ചെയ്യുന്നു. ചിത്രത്തില്‍ ഗസ്റ്റ് റോളല്ല എന്നും, മറിച്ച് മുഴുനീള വേഷത്തില്‍ കേന്ദ്ര കഥാപാത്രമായാണ് ധവാന്‍ എത്തുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.

'ഏതാനും മാസങ്ങള്‍ക്കു മുന്‍പുതന്നെ നിര്‍മാതാക്കള്‍ ധവാനെ സമീപിച്ചിരുന്നു. ചിത്രത്തില്‍ ധവാന്, മുഴുനീള റോളാണ്, അല്ലാതെ ചെറിയ വേഷമല്ല. വളരെ പ്രധാനപ്പെട്ട വേഷം തന്നെയാണ്. ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷംതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'- പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത സോഴ്‌സ് വെളിപ്പെടുത്തിയതായി പിങ്ക് വില റിപോര്‍ട് ചെയ്തു.

News,National,India,Mumbai,Sports,Entertainment,Cinema,Bollywood,Player,Cricket,IPL,Top-Headlines, IPL 2022: Punjab Kings star player Shikhar Dhawan is set to make his Bollywood debut - reports



പഞ്ചാബ് കിങ്‌സ് താരമായ ധവാന്‍, ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. 13 കളിയില്‍ 122 സ്‌ട്രൈക് റേറ്റില്‍ 421 റണ്‍സാണ് ധവാന്റെ സീസണിലെ നേട്ടം. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചറിയും ഉള്‍പെടും. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് എത്താനുള്ള പോരാട്ടത്തിലാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് മാത്രം സ്വന്തമാക്കിയ പഞ്ചാബിന് പ്ലേ ഓഫിലേക്കുള്ള പാത അത്ര എളുപ്പമാകില്ല. 

Keywords: News,National,India,Mumbai,Sports,Entertainment,Cinema,Bollywood,Player,Cricket,IPL,Top-Headlines, IPL 2022: Punjab Kings star player Shikhar Dhawan is set to make his Bollywood debut - reports

Post a Comment