Follow KVARTHA on Google news Follow Us!
ad

Gold Rate | അന്താരാഷ്ട്ര സ്വര്‍ണ വില 2 മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയില്‍; ഗ്രാമിന് 4610രൂപയും പവന് 36,880 രൂപയും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Business,Business Man,Gold Price,Kerala,
കൊച്ചി: (www.kvartha.com) അന്താരാഷ്ട്ര സ്വര്‍ണ വില രണ്ടു മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയില്‍. ബുധനാഴ്ചത്തെ നിരക്ക് പ്രകാരം സ്വര്‍ണം ഗ്രാമിന് 4610രൂപയും പവന് 36,880 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വര്‍ണ വില 1809 ഡോളറും രൂപയുടെ വിനിമയ നിരക്ക് 77.58 ലുമാണ്.

International gold prices hit a two-month low; 4610 per gram and Rs. 36,880 per sovereign, Kochi, News, Business, Business Man, Gold Price, Kerala

ചൈനീസ് കോവിഡ് കേസുകളും, അമേരികന്‍ ഫെഡറല്‍ റിസര്‍വിന്റെ ശക്തമായ നിലപാടുകളുമാണ് സ്വര്‍ണ വിലയുടെ തകര്‍ചയ്ക്ക് ആക്കം കൂട്ടിയതെന്ന് വ്യാപാരികള്‍ പറയുന്നു. പണപ്പെരുപ്പം കുറയുന്നത് വരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫെഡറല്‍ ചെയര്‍മാന്‍ സൂചിപ്പിച്ചു. അതിനാല്‍ ജൂണില്‍ 50 ബിപിഎസ് വര്‍ധനവ് പ്രതീക്ഷിക്കുന്നതായും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

1836 ഡോളറിന് മുകളില്‍ സ്വര്‍ണത്തിന് പിടിച്ചുനില്‍ക്കാനായിട്ടില്ല. ചില തിരുത്തലുകള്‍ ഉയര്‍ന്ന തലങ്ങളില്‍ സംഭവിക്കുന്നുണ്ടെങ്കിലും ബോന്‍ഡ് ആദായവും ഡോളറിന് കരുത്തും കാണിക്കുന്നു. 1800-ന് താഴെ വന്നാല്‍ 1786 ഡോളര്‍ വരെ വന്നേക്കാം. 1824 ന് മുകളിലേക്ക് പോയാല്‍ 1836 വരെ വന്നേക്കാമെന്നുമാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

2022 ജനുവരി 10 ന് അന്താരാഷ്ട്ര സ്വര്‍ണ വില 1786 ഡോളറിലായിരുന്നു. സ്വര്‍ണ വില ഗ്രാമിന് 4450 രൂപയും പവന്‍ വില 35600 ഉം ആയിരുന്നു. അതിനു ശേഷം വില ക്രമാത്രീതമായി വര്‍ധിച്ച് 2000 ഡോളര്‍ കടന്നതിനു ശേഷം വീണ്ടും താഴോട്ട് വരികയാണ് ചെയ്തത്.

ഫെബ്രുവരിയില്‍ സ്വര്‍ണ വില ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയിലുമെത്തിയിരുന്നു. കഴിഞ്ഞ രണ്ടാ ഴ്ചയായി തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുകയാണ്. അന്താരാഷ്ട്ര വില കുറയാന്‍ സാധ്യതയുണ്ടെങ്കിലും ഇന്‍ഡ്യന്‍ രൂപ ദുര്‍ബലമാകുന്നതിനാല്‍ വിലക്കുറവ് നമ്മുടെ വിപണിയില്‍ കാര്യമായി പ്രകടമാകുന്നില്ല.

Keywords: International gold prices hit a two-month low; 4610 per gram and Rs. 36,880 per sovereign, Kochi, News, Business, Business Man, Gold Price, Kerala.

Post a Comment