Follow KVARTHA on Google news Follow Us!
ad

Crime | പാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും തകര്‍ത്തു

House and vehicle of a Congress worker destroyed In Panur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാനൂര്‍: (www.kvartha.com) പാനൂരിനടുത്തെ കുന്നോത്ത് പറമ്പില്‍ പട്ടാപ്പകല്‍ സി പിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം കോണ്‍ഗ്രസുകാരന്റെ വീടും വാഹനവും തകര്‍ത്തു.
കുന്നോത്ത് പറമ്പിലെ പൊയില്‍ പീടികക്കടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യവ്യാപാരിയുമായ കുന്നുമ്മല്‍ ഷാജിയുടെ വീടും മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് അക്രമിക്കപ്പെട്ടത്.
  



മത്സ്യവ്യാപാരം കഴിഞ്ഞ് ഉച്ചയോടെ ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമിസംഘം എത്തിയത്. അക്രമികളെ കണ്ട് വീടിനകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യയെയും മക്കളെയും അക്രമികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി. ബോധരഹിതയായ ഭാര്യയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, ജനറല്‍ സെക്രടറി കെ പി സാജു എന്നിവര്‍ പറഞ്ഞു. പട്ടാപ്പകല്‍ പൊതു ജനം കാണ്‍കെ നടത്തിയ അക്രമികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ പൊലീസ് സ്വീകരിക്കണമെന്ന് നേതാകള്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി സി കുഞ്ഞിരാമന്‍, പി പി പ്രജീഷ് എന്നിവരും നേതാകളോടൊപ്പം ഉണ്ടായിരുന്നു.

Keywords: Kerala, Kannur, News, Congress, CPM, Politics, Crime, Vehicles, House, House and vehicle of a Congress worker destroyed In Panur

Post a Comment