നവസാരി: (www.kvartha.com) ഗുജറാതിലെ നവസാരി ജില്ലയിൽ വിവാഹ സമ്മാനങ്ങളിലൊന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വരനും മൂന്ന് വയസുള്ള അനന്തരവനും ഗുരുതരമായി പരിക്കേറ്റു. വൻസദ താലൂകിലെ മിന്ദബാരി ഗ്രാമത്തിൽ ലതീഷ് ഗാവിത് - സൽമ എന്നിവരുടെ വിവാഹം മെയ് 12ന് നടന്നിരുന്നു.
ചൊവ്വാഴ്ച, ലതീഷ് സമ്മാനങ്ങൾ തുറക്കുന്നതിനിടെ, അവയിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം ശക്തമായതിനാൽ വരന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കൈത്തണ്ടയും ഒടിഞ്ഞു. സമീപത്തുണ്ടായിരുന്ന ലതേഷിന്റെ അനന്തരവൻ ജിയാസിന്റെ നെറ്റിയിൽ പൊട്ടലുണ്ടായി. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൽമയുടെ സഹോദരിയുടെ മുൻ കാമുകൻ രാജു ധന്സുഖ് പട്ടേലാണ് സമ്മാനം നൽകിയതെന്ന് വധുവിന്റെ പിതാവ് ആരോപിച്ചു. ഇരുവരും തമ്മിൽ ബന്ധം തകർന്നിരുന്നുവെന്നും ഇതിന്റെ പ്രതികാരമാകാമെന്നും പറയുന്നു. സംഭവത്തെത്തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൻസ്ദ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇത് ഡിറ്റണേറ്റർ സ്ഫോടനമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പൊലീസ് കരുതുന്നു.
Keywords: Gujarat, News, Wedding, Marriage, Explosives, Blast, Injured, Grooms, Hospital, Complaint, Police, Case, Investigates, Gujarat: Newly-married man injured after wedding gift explodes, police suspect jilted lover.
< !- START disable copy paste -->

Post a Comment