Hardik Patel resigned | കോൺഗ്രസിന് വൻ തിരിച്ചടി; ഗുജറാത് കോൺഗ്രസ് വർകിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർടി വിട്ടു

ന്യൂഡെൽഹി: (www.kvartha.com) എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഗുജറാത് കോൺഗ്രസ് വർകിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ എല്ലാ പാർടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺഗ്രസ് പാർടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്ന് പട്ടേൽ ട്വിറ്ററിൽ അറിയിച്ചു. ബിജെപിയിലോ ആം ആദ്‌മി പാർടിയിലോ ചേരുമെന്നാണ് സൂചന.
  
New Delhi, India, News, Gujarat, Congress, President, Twitter, BJP, AAP, Resignation, Politics, Political party, Gujarat Congress working president Hardik Patel resigns from all party posts.

'ഗുജറാത് കോൺഗ്രസ് കമിറ്റി വർകിംഗ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ് പാർടിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചു. എന്റെ തീരുമാനത്തെ എന്റെ എല്ലാ സഹപ്രവർത്തകരും ഗുജറാതിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാവിയിൽ ഗുജറാതിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു', പട്ടേൽ ട്വീറ്റ് ചെയ്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഹാർദിക് പട്ടേലിന്റെ രാജി. ഗുജറാതിലെ മുതിർന്ന പാർടി നേതാക്കൾ അദ്ദേഹത്തെ മാറ്റിനിർത്തുകയും അവഗണിക്കുകയും ചെയ്തതായി റിപോർടുകളുണ്ടായിരുന്നു. ഗുജറാതിലെ പാട്ടിദാർ സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഹാർദിക് പട്ടേൽ കോൺഗ്രസിൽ തനിക്ക് ലഭിക്കുന്ന പരിഗണനയിൽ അസ്വസ്ഥനാണെന്നും പാർടി വിടാനുള്ള ആലോചനയിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.

Keywords: New Delhi, India, News, Gujarat, Congress, President, Twitter, BJP, AAP, Resignation, Politics, Political party, Gujarat Congress working president Hardik Patel resigns from all party posts.
< !- START disable copy paste -->

Post a Comment

Previous Post Next Post