Follow KVARTHA on Google news Follow Us!
ad

DL Rules | ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നിയമങ്ങൾ സർകാർ മാറ്റി; ഇനി ആർ ടി ഓഫീസ് ചുറ്റിക്കറങ്ങേണ്ടതില്ല; അറിയാം എല്ലാം

Government changed rules for driving license #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ചട്ടങ്ങളിൽ കേന്ദ്ര സർകാർ മാറ്റം വരുത്തി. പുതിയ നിയമത്തിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ നിയമ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് റീജിയനൽ ട്രാൻസ്‌പോർട് ഓഫീസ് (RTO) ചുറ്റിക്കറങ്ങേണ്ടതില്ല. കേന്ദ്രസർകാരിന്റെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ മുമ്പത്തേക്കാൾ വളരെ എളുപ്പമാണ്.
                                
Government changed rules for driving license, National, Newdelhi, Top-Headlines, Government, News, Central Government, Driving Licence, Certificate, Two wheeler, Three wheeler.
  
2022 ജൂലൈ 1 മുതൽ പുതിയ നിയമങ്ങൾ ബാധകമാകും

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഭേദഗതി നിയമം അനുസരിച്ച്, നിങ്ങൾ ആർടിഒ സന്ദർശിച്ച് ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല. പുതിയ നിയമങ്ങൾ 2022 ജൂലൈ ഒന്ന് മുതൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നടപ്പിലാക്കും. ഇതോടെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ വെയിറ്റിങ് ലിസ്റ്റിൽ കാത്തുനിൽക്കുന്ന കോടിക്കണക്കിന് ആളുകൾക്ക് ആശ്വാസമാകും.

സർടിഫികറ്റിന്റെ അടിസ്ഥാനത്തിൽ ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ, ആർടിഒയിൽ ടെസ്റ്റ് എഴുതാൻ കാത്തിരിക്കേണ്ടതില്ല. ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളിൽ നിങ്ങൾക്ക് ലൈസൻസിനായി രജിസ്റ്റർ ചെയ്യാം. പരിശീലനം നേടിയശേഷം അവിടെനിന്ന് പരീക്ഷ പാസാകണം. പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്കൂൾ, സർടിഫികറ്റ് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നേടാം.

തിയറിയും പ്രാക്ടികലും ആവശ്യമായി വരും

ഡ്രൈവിംഗ് ലൈസൻസിനായുള്ള അധ്യാപന പാഠ്യപദ്ധതി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇത് തിയറി, പ്രാക്ടികൽ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലൈറ്റ് മോടോർ വെഹികിൾ (എൽഎംവി) കോഴ്‌സിന്റെ ദൈർഘ്യം നാലാഴ്ചയാണ്, ഇത് 29 മണിക്കൂറാണ്. പ്രാക്ടികലിൽ, റോഡുകൾ, ഹൈവേകൾ, നഗര റോഡുകൾ, ഗ്രാമ റോഡുകൾ, റിവേഴ്‌സിംഗ്, പാർകിംഗ് തുടങ്ങിയവയിൽ 21 മണിക്കൂർ ക്ലാസ് നേടണം. ബാക്കിയുള്ള എട്ട് മണിക്കൂർ തിയറിക്കുള്ളതാണ്.

പരിശീലന കേന്ദ്രത്തിനുള്ള മാർഗനിർദേശങ്ങൾ

1. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ലൈറ്റ് മോടോർ വാഹനങ്ങൾ എന്നിവയ്ക്കുള്ള പരിശീലന കേന്ദ്രങ്ങൾക്കായി കുറഞ്ഞത് ഒരേകർ ഭൂമി, ഹെവി പാസൻജർ അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾക്കോ ​​ട്രെയിലറുകൾക്കോ ​​പരിശീലന കേന്ദ്രത്തിന് രണ്ട് ഏകർ സ്ഥലം ആവശ്യമാണ്.
2. പരിശീലകൻ കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ അയാൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
3. പരിശീലന കേന്ദ്രത്തിൽ ബയോമെട്രിക് സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
4. ആറ് ആഴ്ചയിൽ 38 മണിക്കൂറാണ് മീഡിയം, ഹെവി വെഹികിൾ മോടോർ വാഹങ്ങൾക്കുള്ള കോഴ്‌സിന്റെ ദൈർഘ്യം. എട്ട് മണിക്കൂർ തിയറി ക്ലാസും ബാക്കി 31 മണിക്കൂർ പ്രാക്ടികലും ആയിരിക്കണം.

Keywords: Government changed rules for driving license, National, Newdelhi, Top-Headlines, Government, News, Central Government, Driving Licence, Certificate, Two wheeler, Three wheeler.

< !- START disable copy paste -->

إرسال تعليق