ലക്‌നൗ: (www.kvartha.com) 11 ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം ബദോഹിയിലെ ഒരു കിണറ്റില്‍ കയ്യുംകാലും ബന്ധിച്ച നിലയിലായിരുന്നെന്ന് പിടിഐ റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ച രാത്രി കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചില ഗ്രാമീണരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുപി പൊലീസ് പറഞ്ഞു. അമര്‍ പാല്‍ സിംഗ് എന്ന കര്‍ഷകന്റെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ഉന്‍ജ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ചിലരുടെ ശ്രദ്ധയിൽ പെട്ടതായി പൊലീസ് സൂപ്രണ്ട് (എസ്പി) അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കിണറ്റില്‍ നിന്ന് ഒരു ചാക്ക് പുറത്തെടുത്തു. അതില്‍ കയ്യുംകാലം ബന്ധിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 10-12 ദിവസം മുമ്പ് മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതായി കരുതുന്നു', എസ്പി പറഞ്ഞു
മെയ് 16ന്, പെണ്‍കുട്ടിയുടെ പിതാവ് ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്ന് രാത്രി എട്ട് മണിയോടെ പെണ്‍കുട്ടി മൂത്രമൊഴിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു.
'പെണ്‍കുട്ടിയെ അറിയാവുന്ന ആരോ അവളെ കൊന്ന ശേഷം 20 കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ എറിഞ്ഞതായി തോന്നുന്നു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എസ് പി പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Girl found dead | 11 ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; 'കയ്യും കാലും ബന്ധിച്ച നിലയിൽ'
Uttar Pradesh: Girl, who went missing 11 days ago, found dead in well with hands, legs tied#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍