സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സോണിയും അയല്‍വാസിയും തമ്മില്‍ വഴിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സോണിയുടെ വീട്ടില്‍ വച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ഇതിന്റെ പേരില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടാകുകയും ഇതിനിടെ സോണിയെ ഇവര്‍ മര്‍ദിക്കുകയുമായിരുന്നു.
വാക്കേറ്റത്തിനിടെ വെട്ടുകത്തിയുമായെത്തിയ ഇവര്‍ സോണിയെ ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള തുറവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്നു പേര് പിടിയിലായെന്നാണ് സൂചന. സിപിഎം തുറവൂര്‍ ടൗണ്‍ കിഴക്ക് ബ്രാഞ്ച് അംഗമാണ് സോണി.
മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്നു പേര് പിടിയിലായെന്നാണ് സൂചന. സിപിഎം തുറവൂര്‍ ടൗണ്‍ കിഴക്ക് ബ്രാഞ്ച് അംഗമാണ് സോണി.
ഭാര്യ: ഗിരിജ.
മക്കള്‍: അശ്വിന്, ആന്റണി, അഭിജിത്ത്, അഭിഷേക്, മുന്ന.
Keywords: CPM activist hacked to death by a neighbor in Alappuzha, Alappuzha, News, Politics, Dead, Dead Body, Police, Attack, Kerala.