Follow KVARTHA on Google news Follow Us!
ad

Action Against Officer | മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന് 'പണി' കിട്ടി; നടപടി ആവശ്യപ്പെട്ടതായി റിപോര്‍ട്

For 'Shoddy' Aryan Khan Probe, Action Ordered Against Officer: Sources#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇത് കൂടാതെ മറ്റൊരു കേസിലും ശിക്ഷാ നടപടിയും ഉണ്ടാകും. 'മയക്കുമരുന്ന് കേസ് ആദ്യം അന്വേഷിച്ച സമീര്‍ വാങ്കഡെയ്ക്കെതിരെ അന്വേഷണത്തില്‍ കൃത്രിമം കാണിച്ചതിന് നടപടിയെടുക്കാന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ജാതി സര്‍ടിഫികറ്റ് ഹാജരാക്കി ജോലിയില്‍ പ്രവേശിച്ചതിനും നടപടിയെടുക്കും,' ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.
  
New Delhi, India, News, Top-Headlines, Sharukh Khan, Case, Investigates, Drugs, Officer, Government, Maharashtra, Minister, For 'Shoddy' Aryan Khan Probe, Action Ordered Against Officer: Sources.

സര്‍കാര്‍ ജോലി ലഭിക്കാന്‍ വാങ്കഡെ വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു, അതിനുശേഷം നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ നവംബറില്‍ താന്‍ ദളിതനാണെന്ന് തെളിയിക്കാന്‍ യഥാര്‍ത്ഥ ജാതി രേഖകള്‍ ദേശീയ പട്ടികജാതി കമീഷന് നല്‍കിയിരുന്നു.

നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മുംബൈ തീരത്തെ ഒരു ക്രൂയിസില്‍ നടത്തിയ റെയ്ഡിനിടെ വാങ്കഡെയും സംഘവും പിടികൂടിയിരുന്നു. എന്‍സിബിയുടെ മുംബൈ സോണിന്റെ തലവനായിരുന്ന വാങ്കഡെയാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. ആര്യന്‍ പിന്നീട് ജാമ്യത്തിലിറങ്ങി. 14 പ്രതികളെ ഉള്‍പെടുത്തി എന്‍സിബി 6,000 പേജുള്ള കുറ്റപത്രം വെള്ളിയാഴ്ച സമര്‍പിച്ചു. അതില്‍ ആര്യന്‍ ഖാന്റെ പേരില്ല, ആര്യനെതിരെ തെളിവ് ഹാജരാക്കാനായില്ല. ഇതോടെയാണ് വാങ്കഡെയ്‌ക്കെതിരെ നടപടിക്ക് നീക്കം നടക്കുന്നത്.

'ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിച്ചു. സമീര്‍ വാങ്കഡെയുടെ ടീമിനും സ്വകാര്യ സൈന്യത്തിനുമെതിരെ എന്‍സിബി നടപടിയെടുക്കുമോ? അതോ കുറ്റവാളികളെ സംരക്ഷിക്കുമോ?' നവാബ് മാലികിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

മയക്കുമരുന്ന് ഉപഭോഗം തെളിയിക്കാന്‍ മെഡികല്‍ പരിശോധന നടത്തിയില്ല, ഒരു സാക്ഷി പോലും ഇല്ലായിരുന്നു, ശൂന്യമായ പേപറുകളില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചു എന്നിങ്ങനെ പ്രത്യേക അന്വേഷണ സംഘത്തോട് രണ്ട് സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. പരിശോധന നടന്ന സമയത്ത് തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ആര്യന്‍ ഖാന്റെ പക്കല്‍ മയക്കുമരുന്ന് ഇല്ലെന്ന് കണ്ടെത്തിയിട്ടും എല്ലാവരെയും ചേര്‍ത്ത് ഒരേ കുറ്റം ചുമത്തിയത് മറ്റൊരു ഗുരുതരമായ വീഴ്ചയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment