Follow KVARTHA on Google news Follow Us!
ad

Owaisi Says | '1991ലെ നിയമം പിന്തുടരുക; അല്ലെങ്കിൽ ബാബറി മസ്ജിദ് പോലുള്ള മറ്റൊരു സാഹചര്യം ഉണ്ടായേക്കാം'; വിവാദങ്ങളോട് പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി

Follow 1991 Act or risk another Babri Masjid-type situation, says Owaisi, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിന്റെ വീഡിയോഗ്രാഫി സർവേ നടത്താൻ കോടതി ഉത്തരവിട്ടത് മുതൽ, മറ്റൊരു ബാബറി മസ്ജിദ് സംഭവിക്കുമെന്ന ആശങ്കയാണ് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രകടിപ്പിച്ചത്. 1991ലെ ആരാധനാലയ നിയമം ലംഘിക്കുന്നുവെന്നും മുസ്ലീം വാദം കേൾക്കാതെയാണ് കോടതി വിധി പാസാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
                  
News, National, Top-Headlines, Telangana, Controversy, Issue, Masjid, Temple, Supreme Court of India, Babri Masjid, Owaisi, Follow 1991 Act or risk another Babri Masjid-type situation, says Owaisi.

മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിന്റെ പ്രശ്‌നവും മറ്റ് സ്ഥലങ്ങളിലെ തർക്കങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നുവരുന്ന സാഹചര്യത്തിൽ, 1991 ലെ നിയമം കർശനമായി പാലിച്ചാൽ മാത്രമേ പുതിയ വിവാദങ്ങൾ തടയാൻ കഴിയൂ എന്ന് അദ്ദേഹം പറയുന്നു. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് 1991 ലെ നിയമം നിരോധിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, 1947 ഓഗസ്റ്റ് 15 ന് ഉണ്ടായിരുന്ന മതപരമായ സ്ഥലത്തിന്റെ അവസ്ഥ അതേപടി നിലനിൽക്കുമെന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്.

ഇൻഡ്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമായി സുപ്രീം കോടതി വിശേഷിപ്പിച്ച 1991 ലെ നിയമത്തിൽ ലംഘനമുണ്ടാകുന്നുവെന്നാണ് എഐഎംഐഎം മേധാവി ആശങ്കപ്പെടുന്നത്. 1991ലെ നിയമത്തിന് വിരുദ്ധമായ ആരാധനാലയത്തിന്റെ സ്വഭാവവം മാറ്റാനുള്ള ശ്രമമാണ് കീഴ്ക്കോടതിയുടെ ഉത്തരവെന്ന് ഒവൈസിയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപോർട് ചെയ്തു.

'ഇതിലും കൂടുതൽ അന്യായവും പക്ഷപാതപരവുമായ വിധി ഉണ്ടാകില്ല. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഭാവിയിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനാണ് 1991 ലെ നിയമം ഉണ്ടാക്കിയതെന്ന് സുപ്രീം കോടതി വ്യക്തമായി പ്രസ്താവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഈ അവസരത്തിൽ ഞാൻ നിരാശനാണ്. ഓരോ ദിവസവും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നതിനാൽ സുപ്രീം കോടതി ഇത് മുളയിലേ നുള്ളിക്കളയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് മുൻഗണനാക്രമത്തിൽ കേസ് കേട്ട് നീതി പുലർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', എംപി പറഞ്ഞു.

400 വർഷമായി മസ്ജിദിലെ വുദുഖാനയിൽ നിലനിൽക്കുന്ന ഒരു ജലധാരയെ എങ്ങനെയാണ് മറ്റൊരു വിശ്വാസത്തിന്റെ മതഘടനയെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'മറ്റൊരു ബാബറി മസ്ജിദ് സംഭവിക്കുമോ എന്ന് ഞങ്ങൾ വളരെ ആശങ്കാകുലരാണ്. ബാബറി മസ്ജിദ് പ്രശ്നത്തിന്റെ കാലഗണന നോക്കൂ. ചബൂത്രയിൽ തുടങ്ങി, രഹസ്യമായി വിഗ്രഹങ്ങൾ മസ്ജിദിനുള്ളിൽ സ്ഥാപിച്ചു, തുടർന്ന് ഗേറ്റുകൾ തുറക്കപ്പെട്ടു, ബാബറി മസ്ജിദ് തകർത്തു, ഒരു താൽക്കാലിക ക്ഷേത്രം സ്ഥാപിച്ചു, താൽക്കാലിക ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ അനുമതി നൽകി, ഒടുവിൽ മുസ്ലീം പക്ഷത്തിന് പട്ടയം നഷ്ടപ്പെട്ടു. ക്രിമിനൽ കേസിൽ (ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട്) ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Telangana, Controversy, Issue, Masjid, Temple, Supreme Court of India, Babri Masjid, Owaisi, Follow 1991 Act or risk another Babri Masjid-type situation, says Owaisi.
< !- START disable copy paste -->

Post a Comment