Follow KVARTHA on Google news Follow Us!
ad

Police FIR | പൊതുപരിപാടിയിൽ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; നാടന്‍ പാട്ടുകാരനെതിരെ കേസെടുത്തു; പരാമർശങ്ങൾ ബിജെപി നേതാവിന്റെയും സ്പീകറുടെയും സാന്നിധ്യത്തിലായത് വിവാദത്തിന് കാരണമായി

Folk singer booked for using casteist slur during performance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അഹ്‌മദാബാദ്: (www.kvartha.com) പൊതുപരിപാടിയില്‍ ദലിത് സമുദായത്തിനെതിരെ ജാതീയമായ അധിക്ഷേപം നടത്തിയെന്നാരോപിച്ച് പ്രശസ്ത നാടോടി, ഭക്തിഗാന ഗായകനായ യോഗേഷ് ബോക്‌സ എന്നറിയപ്പെടുന്ന യോഗേഷ് ഗാധ് വിക്കെതിരെ കേസെടുത്തതായി കച് പൊലീസ് അറിയിച്ചു. ബിജെപി അധ്യക്ഷന്‍ സി ആര്‍ പാടീല്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
  
Ahmedabad, Gujarat, News, India, Police, Complaint, Singer, BJP, Speaker, Case, Government, Folk singer booked for using casteist slur during performance.

സംസ്ഥാന സര്‍കാരിന്റെ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പിന് കീഴിലുള്ള ഗുജറാത് സമ്രാസ് ഛത്രലെ സൊസൈറ്റി, കചിലെ ഭുജ് ടൗണില്‍ നിര്‍മിച്ച പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങില്‍ യോഗേഷ് ബോക്‌സ പരിപാടി നടത്തിയിരുന്നു. അധിക്ഷേപം ശ്രദ്ധയില്‍ പെട്ട ദളിത് അവകാശ പ്രവര്‍ത്തകന്‍ വിശാല്‍ ഗര്‍വയാണ് പരാതി നല്‍കിയത്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

രാധാകൃഷ്ണനഗറിലെ ഭീംരത്ന സമ്രാസ് കന്യാ വിദ്യാലയത്തിന്റെ ഉദ്ഘാടന വേളയില്‍ ബോക്സയെയും മറ്റ് കലാകാരന്മാരായ ഉമേഷ് ബരോട്ട്, സോണല്‍ സന്ധര്‍ എന്നിവരെയും പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതായി വിശാല്‍ പറയുന്നു. ' പ്രസംഗത്തിനിടെ യോഗേഷ് ദളിത് സമുദായത്തിനെതിരെ ജാതിപരമായ അധിക്ഷേപങ്ങള്‍ നടത്തി. ഞങ്ങളുടെ സമുദായത്തിലെ പെണ്‍മക്കള്‍ക്കുള്ള ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് വന്നിട്ട് ഞങ്ങള്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തിയപ്പോള്‍ സൊസൈറ്റി നേതാക്കള്‍ ഉടന്‍ തന്നെ ശാസിച്ചു,' വിശാല്‍ പരാതിയില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ മുഖ്യാതിഥിയായിരുന്നു. എംപി വിനോദ് ചാവ്ഡ, ഗുജറാത് നിയമസഭാ സ്പീകര്‍ നിമാബെന്‍ ആചാര്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളും പാടീല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചിരുന്നു.

Keywords: Ahmedabad, Gujarat, News, India, Police, Complaint, Singer, BJP, Speaker, Case, Government, Folk singer booked for using casteist slur during performance.

Post a Comment