Follow KVARTHA on Google news Follow Us!
ad

Jet Fuel Price | ജെറ്റ് ഇന്ധന വില റെകോര്‍ഡ് ഉയരത്തില്‍; വിമാന ടികറ്റ് നിരക്ക് കൂടും; ഏറ്റവും പുതിയ ഇന്ധന വില ഇങ്ങനെ

Flight Tickets To Get Costlier As Jet Fuel Price Surges To Record High; Check Latest Rates Here, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഏവിയേഷന്‍ ടര്‍ബൈന്‍ (എടിഎഫ്) ഇന്ധനവില അഞ്ച് ശതമാനം വര്‍ധിപ്പിച്ചതിന് ശേഷം റെകോര്‍ഡ് നിലയിലെത്തി. ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1,23,039 രൂപ അല്ലെങ്കില്‍ ലിറ്ററിന് 123.03 രൂപയാണ്. 2022 തുടക്കം മുതല്‍, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ജെറ്റ് ഇന്ധന വില കുതിച്ചുയരുന്നു. 2022 ജനുവരി ഒന്ന് മുതല്‍ എടിഎഫ് വിലകള്‍ 50 ശതമാനത്തിലധികം ഉയര്‍ന്നതായി 'മിന്റ്' റിപോര്‍ട് ചെയ്തു. ഇതിനനുസരിച്ച് വിമാന ടികറ്റ് നിരക്കും കുത്തനെ കൂടുകയാണ്. ഇത് പ്രവാസികളെയും ആഭ്യന്തരയാത്രക്കാരെയും അടക്കം ബുദ്ധിമുട്ടിക്കുന്നു.
                  
News, National, Top-Headlines, Price, Fuel-Price, Flight, Rate, Ticket, Russia, Ukraine, War, Country, Hike, Jet Fuel Price, Flight Tickets, Flight Tickets To Get Costlier As Jet Fuel Price Surges To Record High; Check Latest Rates Here.

വിമാനകംപനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനം വരെയാണ് ജെറ്റ് ഇന്ധന വിലയെന്ന് റിപോര്‍ട് പറയുന്നു. നിലവിലെ ജെറ്റ് ഇന്ധന വില വര്‍ധന വിമാന ടികറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. മാര്‍ച് 16ന് വിമാന ഇന്ധന വില 18.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് വില വീണ്ടും രണ്ട് ശതമാനം കൂടി. മെയ് ഒന്നിന് വില 3.22 ശതമാനം കൂട്ടി.

രാജ്യത്തെ ഏറ്റവും പുതിയ എടിഎഫ് വില ഇങ്ങനെ:
നഗരങ്ങളിലെ വില (കിലോലീറ്ററിന്)

ന്യൂഡെല്‍ഹി - 1,23,039.71 രൂപ
മുംബൈ - 1,21,847.11 രൂപ
ചെന്നൈ - 1,27,286.13 രൂപ
കൊല്‍കത - 1,27,854.60 രൂപ

റഷ്യ - യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്‍ഡ്യയ്ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: News, National, Top-Headlines, Price, Fuel-Price, Flight, Rate, Ticket, Russia, Ukraine, War, Country, Hike, Jet Fuel Price, Flight Tickets, Flight Tickets To Get Costlier As Jet Fuel Price Surges To Record High; Check Latest Rates Here.
< !- START disable copy paste -->

إرسال تعليق