Follow KVARTHA on Google news Follow Us!
ad

Protest in Kannur | കെ പി സി സി അധ്യക്ഷനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Police,Complaint,K.Sudhakaran,Chief Minister,Kerala,
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത പൊലീസിന് മുഖ്യമന്ത്രി പിണറായിയുടേയും എം വി ജയരാജന്റേയും എംഎം മണിയുടെയുമൊക്കെ പേരില്‍ കേസെടുക്കാനേ നേരം കാണുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Congress workers protest in Kannur against the filing of a case against the KPCC president, Kannur, News, Police, Complaint, K Sudhakaran, Chief Minister, Kerala

ജില്ലാകോണ്‍ഗ്രസ് കമറ്റി നടത്തിയ പ്രതിഷേധപ്രകടനത്തിന് ശേഷം നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ആ പ്രസ്താവന പിന്‍വലിക്കാമെന്ന് കെ സുധാകരന്‍ മാന്യമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിനെതിരേ കേസെടുത്ത പൊലീസ് നടപടി ധിക്കാരപരമാണ്.

ബിഷപിനെ നികൃഷ്ടജീവിയെന്നും ജനപ്രതിനിധിയെ പരനാറിയെന്നും പാര്‍ടി വിട്ടു പോയയാളെ കൊലപ്പെടുത്തിയ ശേഷം അയാളെ കുലംകുത്തിയെന്നുമൊക്കെ അധിക്ഷേപിച്ച് അതില്‍ ഇന്നേവരെ ഖേദം പോലും പ്രകടിപ്പിക്കാന്‍ തയാറാകാത്തയാളാണ് മുഖ്യമന്ത്രിയെന്നും മാര്‍ടിന്‍ ആരോപിച്ചു.

ബുധനാഴ്ച വൈകുന്നേരം ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ സി മുഹമ്മദ് ഫൈസല്‍, എന്‍ പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍ ,രാജീവന്‍ എളയാവൂര്‍, പി മാധവന്‍ മാസ്റ്റര്‍, കൂക്കിരി രാഗേഷ്, രജിത്ത് നാറാത്ത്, എം പി വേലായുധന്‍, സുദീപ് ജെയിംസ്, റശീദ് വി പി, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, ടി അജിത്ത് കുമാര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു . ഡിസിസിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു.

Keywords: Congress workers protest in Kannur against the filing of a case against the KPCC president, Kannur, News, Police, Complaint, K Sudhakaran, Chief Minister, Kerala.

Post a Comment