Follow KVARTHA on Google news Follow Us!
ad

COM India Statement | ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടി ശ്വേതാ മേനോന്റെ പരാമർശങ്ങൾക്കെതിരെ കോം ഇൻഡ്യ; 'പരാമര്‍ശങ്ങള്‍ അപക്വം; പിൻവലിക്കണം; പ്രവർത്തിക്കുന്നത് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ'

COM India against Actress's remarks, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപക്വവും അബദ്ധജടിലവുമാണെന്നും ഇൻഡ്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇൻഡ്യ (കോം ഇൻഡ്യ). വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവിധാനങ്ങളും കേന്ദ്ര സര്‍കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ടെന്നും കോം ഇൻഡ്യ ഭാരവാഹികൾ വ്യക്തമാക്കി.
                          
News, Kerala, Top-Headlines, Com India, Actress, Online, Media, Central Government, Social-Media, COM India against Actress's remarks.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ല. ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമര്‍ശം പിന്‍വലിക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇൻഡ്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേൽ, സെക്രടറി അബ്ദുൽ മുജീബ് എന്നിവർ പറഞ്ഞു.

Keywords: News, Kerala, Top-Headlines, Com India, Actress, Online, Media, Central Government, Social-Media, COM India against Actress's remarks.
< !- START disable copy paste -->

Post a Comment