Follow KVARTHA on Google news Follow Us!
ad

Wrong Transfer | ബാങ്ക് ജീവനക്കാരന്റെ 'കോപി പേസ്റ്റ്' പിശക് മൂലം തെറ്റായി കൈമാറ്റം ചെയ്തത് 1.5 കോടി രൂപ; 15 ജീവനക്കാർക്ക് 10 ലക്ഷം രൂപ വീതം ലഭിച്ചു; 14 പേരും തിരിച്ചുനൽകിയപ്പോൾ ഒരാളുടെ അതിശയിപ്പിക്കുന്ന കാരണം ഇങ്ങനെ!

Clerical error by SBI staffer leads to Rs 1.5 crore worth of wrong transfer, 15 employees get Rs 10 la #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) തെറ്റുകൾ മനുഷ്യ സാഹചമാണ്. അത്തരത്തിൽ ഒരു കേസ് പുറത്തുവന്നിരിക്കുകയാണ്. ഒരു എസ്‌ബിഐ ബാങ്ക് ജീവനക്കാരന്റെ ഒരു ക്ലറികൽ പിശക് കാരണം വലിയ കുഴപ്പമുണ്ടായി. തെലങ്കാന സർകാരിന്റെ പ്രധാന പരിപാടിയായ ദളിത് ബന്ധു യോജനയ്ക്കായി നീക്കിവച്ചിരുന്ന തുക ദുരുപയോഗം ചെയ്യുന്നതിൽ ജീവനക്കാരന്റെ പിഴവ് കാരണമായതായി റിപോർടുകൾ പറയുന്നു. ഒരു പട്ടികജാതി കുടുംബത്തിന് 10 ലക്ഷം രൂപ ഒറ്റത്തവണ മൂലധന സഹായം നൽകുക എന്നതാണ് ഈ പ്രത്യേക പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പട്ടികജാതി കുടുംബങ്ങൾക്ക് മാന്യമായ വരുമാന മാർഗം സ്ഥാപിക്കുന്നതിന് 100 ശതമാനം സബ്‌സിഡി നൽകുന്നു.
                 
News, National, Top-Headlines, SBI, Bank, Hyderabad, Telangana, Transfer, Cash, Workers, Complaint, Police, Narendra Modi, Prime Minister, Clerical error by SBI staffer leads to Rs 1.5 crore worth of wrong transfer, 15 employees get Rs 10 lakh each.

എസ്ബിഐ രംഗറെഡ്ഡി ജില്ലാ കലക്ടറേറ്റ് ബ്രാഞ്ചിലെ ജീവനക്കാരന്റെ പിഴവ് മൂലം ഈ പദ്ധതി തുകയിൽ നിന്ന് ലോടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അകൗണ്ടിലേക്ക് 1.50 കോടി രൂപ പൊടുന്നനെ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ഓരോ ജീവനക്കാരന്റെയും അകൗണ്ടിൽ 10 ലക്ഷം രൂപ വന്നു. ഉദ്യോഗസ്ഥർ പിഴവ് പുറത്തുവിട്ട് തുക തിരികെ നൽകാൻ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു. 15 ജീവനക്കാരിൽ 14 പേരും പണം തിരികെ നൽകിയെങ്കിലും മഹേഷ് എന്ന ജീവനക്കാരനെ ഫോണിൽ ലഭ്യമല്ലാത്തതിനാൽ തുക തിരികെ കിട്ടിയില്ല.

തുടർന്നുള്ള അന്വേഷണത്തിൽ അതിശയകരമായ കാര്യമാണ് പുറത്തുവന്നത്. 10 ലക്ഷം രൂപ തന്റെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതിനാൽ കടം തീർക്കാൻ ഒരു നിശ്ചിത തുക പിൻവലിച്ചെന്നും മഹേഷ് സമ്മതിച്ചതായി 'ദി ഹിന്ദു' റിപോർട് ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും മഹേഷ് പണം തിരികെ നൽകിയില്ല. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥൻ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ മഹേഷിന്റെ അകൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയിൽ 6.70 ലക്ഷം രൂപ ബാങ്ക് അധികൃതർ കണ്ടെടുത്തു. എന്നാൽ, 3.30 ലക്ഷം രൂപ എസ്ബിഐക്ക് നൽകാനുണ്ട്. അതേസമയം ഇത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ബാങ്ക് ജീവനക്കാരന്റെ തെറ്റിന് പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് ജീവനക്കാരന്റെ 'കോപി പേസ്റ്റ്' പിശകാണ് ഇത്രയും വലിയ പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, SBI, Bank, Hyderabad, Telangana, Transfer, Cash, Workers, Complaint, Police, Narendra Modi, Prime Minister, Clerical error by SBI staffer leads to Rs 1.5 crore worth of wrong transfer, 15 employees get Rs 10 lakh each.
< !- START disable copy paste -->

إرسال تعليق