ന്യൂഡെല്‍ഹി: (www.kvartha.com) ട്രെയിന്‍ മാറിക്കയറിയ യുവതി കുട്ടികളെ പ്ലാറ്റ് ഫോമിലേക്ക് എറിഞ്ഞശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും എടുത്തുചാടി. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തുവന്നത്.
താന്‍ കയറിയത് തെറ്റായ ട്രെയിനാണെന്ന് മനസ്സിലാക്കിയ യുവതി അതില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ഇറങ്ങുന്നതിന് മുമ്പ് ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും വേഗത കൈവരിക്കുകയും ചെയ്തു.
അതിവേഗം പായുന്ന ട്രെയിനിന്റെ ഹാന്‍ഡില്‍ പൂര്‍ണമായി കൈവിടാത്തതിനാല്‍ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി ട്രെയിനിനടിയിലേക്ക് തെന്നി വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു ജിആര്‍പി ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയതിനാല്‍ പരിക്കൊന്നുമേല്‍ക്കാതെ യുവതി രക്ഷപ്പെട്ടു.
ജിആര്‍പി ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ രക്ഷയ്ക്ക് കാരണമായത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ മുകേഷ് കുശ്വാഹയുടെ ധീരമായ പ്രവൃത്തിക്ക് ജിആര്‍പി പൊലീസ് സൂപ്രണ്ട് നിവേദിത ഗുപ്ത 500 രൂപ പാരിതോഷികം നല്‍കി.
നിവേദിത ഗുപ്ത സംഭവത്തെ കുറിച്ച് പറയുന്നത്:
ഞാന്‍ കോണ്‍സ്റ്റബിളിന് അപ്പോള്‍ തന്നെ 500 രൂപ പാരിതോഷികം നല്‍കി. കുശ്വാഹയ്ക്ക് പാരിതോഷികം നല്‍കാനായി ശുപാര്‍ശ കത്ത് എഴുതാന്‍ ജിആര്‍പി ഇന്‍സ്‌പെക്ടര്‍ രാധേശ്യാം മഹാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുപ്തയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
'ഒരു പുരുഷനും ഭാര്യയും രണ്ട് കുട്ടികളും രാവിലെ 6:30 ഓടെ സെഹോറിലേക്കുള്ള ട്രെയിനില്‍ കയറാന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. യുവതി അബദ്ധത്തില്‍ ജയ്പൂര്‍-നാഗ്പൂര്‍ ട്രെയിനില്‍ കയറി. ഇതോടെ അബദ്ധം മനസിലായ യുവതി നാലും ആറും വയസ്സുള്ള മക്കളെ പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞേഷം ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി,' എന്ന് ഇന്‍സ്‌പെക്ടര്‍ മഹാജനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

Keywords: Caught On Camera: Woman Throws Out Children And Jumps From Moving 'Wrong' Train At Ujjain Station, New Delhi, News, Train, CCTV, Social Media, Video, Woman, Children, Train, National.उज्जैन रेलवे स्टेशन का विडीओ.. ग़लत गाड़ी में बैठने के बाद महिला ने अपने बच्चे को ट्रेन से फेंका फिर स्वयं कूद गई .. बाल बाल बची दुर्घटना से @ABPNews pic.twitter.com/Akx0XU99J7
— Brajesh Rajput (@brajeshabpnews) May 15, 2022
Post a Comment