Follow KVARTHA on Google news Follow Us!
ad

Found dead | 'അമിതവേഗതയിലെത്തിയ ബൈക് യാത്രികൻ 11കാരനെ ഇടിച്ചുവീഴ്ത്തി; ചികിത്സയ്ക്കായി കുട്ടിയെ എടുത്തുകൊണ്ട് പോയി; പിന്നീട് പുഴക്കരയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി'

Bihar: Speeding bike hits 11-year-old, biker flees with victim; body later found stuffed in sack, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com) 11കാരനെ ഇടിച്ചിട്ട ശേഷം ബൈകിലെത്തിയയാള്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞു കൊണ്ടുപോയെങ്കിലും പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തെ പുഴയുടെ തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ബീഹാറിലെ സുപോള്‍ ജില്ലയിലാണ് സംഭവം നടന്നത്.
                      
News, National, Top-Headlines, Dead, Bihar, Died, Found Dead, Police, Student, Bihar: Speeding bike hits 11-year-old, biker flees with victim; body later found stuffed in sack.

ശനിയാഴ്ച പുലര്‍ചെ തന്റെ മകന്‍ സ്‌കൂളിലേക്ക് പോയിരുന്നതായി മറൗന ബ്ലോകിലെ പഞ്ച്ഗച്ചിയ ഗ്രാമവാസിയായ ധനികലാല്‍ പറഞ്ഞു. റോഡിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ വന്ന ബൈക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ എടുത്ത് ബൈക് യാത്രികന്‍ ആശുപത്രിയില്‍ കൊണ്ടുപോയി.

കുട്ടിയെ തേടി പല ആശുപത്രികളിലും പോയെങ്കിലും കണ്ടെത്തിയില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം, തരിയ ഗ്രാമത്തിലെ നദീതീരത്ത് വലിച്ചെറിഞ്ഞ ചാക്കിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിവരം അറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് അയച്ചു.

പഞ്ച്ഗച്ചിയ ഗ്രാമവാസിയായ ധ്രുവ് കുമാറാണ് ബൈക് ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞു. എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പൊലീസ് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് നാഡി എസ് എച് ഒ രാമാനുജ് സിംഗ് പറഞ്ഞു. കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Top-Headlines, Dead, Bihar, Died, Found Dead, Police, Student, Bihar: Speeding bike hits 11-year-old, biker flees with victim; body later found stuffed in sack.

Post a Comment