Follow KVARTHA on Google news Follow Us!
ad

'ഞങ്ങളുടെ പരിധിക്കപ്പുറം'; ചോക്ലേറ്റ് ബാറിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹർജി നൽകിയ യുവാവിനോട് ഉപഭോക്തൃ കോടതി

Beyond our reach: Bengaluru court to man claiming 50 lakh after finding worms in chocolate bar #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ചോക്ലേറ്റ് ബാറില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗ്ളുറു സ്വദേശി ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി. തങ്ങളുടെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യമാണ് ഉപഭോക്താവ് ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു. പരാതി കൊടുത്ത് ആറ് വര്‍ഷത്തിന് ശേഷമാണ് നടപടി.
                  
Beyond our reach: Bengaluru court to man claiming 50 lakh after finding worms in chocolate bar, Karnataka, Bangalore, News, Top-Headlines, Court, Man, Cash.

2016 ഒക്ടോബറില്‍, ബെംഗ്ളൂറിലെ എച് എസ് ആര്‍ ലേഔടിലെ താമസക്കാരനായ മുകേഷ് കുമാര്‍ കെഡിയ, തന്റെ മരുമകള്‍ക്ക് 89 രൂപയ്ക്ക് രണ്ട് ചോക്ലേറ്റ് - കാഡ്ബറിസ് ഫ്രൂട് ആന്‍ഡ് നട് - വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഒരു ബാര്‍ തുറന്നപ്പോള്‍, അതില്‍ പുഴുക്കള്‍ നിറഞ്ഞതായി കണ്ടെത്തിയെന്നാണ് പരാതി.

കാഡ്ബറിയുടെ ഹെല്‍പ് ലൈനിലാണ് കെഡിയ ആദ്യം പരാതി രജിസ്റ്റര്‍ ചെയ്തത്. പുഴുക്കളുള്ള ബാറില്‍ കൊണ്ടുവരാന്‍ കാഡ്ബറി അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല, പകരം ഫോടോ അയച്ചു കൊടുത്തു. കംപനിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം 2016 ഒക്ടോബര്‍ 26ന് ശാന്തി നഗറിലെ ബെംഗ്ളുറു (അര്‍ബന്‍) ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനില്‍ പരാതി നല്‍കി.

ഇന്‍ഡ്യയിലെ കാഡ്ബറി ചോക്ലേറ്റുകളുടെ നിര്‍മാതാവായ മൊണ്ടെലെസ് ഇന്‍ഡ്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, എംകെ റീടെയില്‍ സൂപര്‍മാര്‍കറ്റിന്റെ എച് എസ് ആര്‍ ലേഔട് ബ്രാഞ്ച് എന്നിവയ്ക്കെതിരെയും കെഡിയ പരാതി നല്‍കി. മൊണ്ടെലെസ് ഇന്‍ഡ്യാ ഫുഡ്സിന്റെ ഗുണനിലവാര വിഭാഗം മേധാവിക്കെതിരെയാണ് അദ്ദേഹം പരാതി നല്‍കിയത്.

ഹരജിക്കാരന്‍ കേവലം ഈ കേസിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നതെന്ന് മൊണ്ടെലെസിനെ പ്രതിനിധീകരിച്ച അഭിഭാഷകര്‍ പറഞ്ഞു. അതിനാല്‍ 89 രൂപ വിലയുള്ള ഒരു ചോക്ലേറ്റിന് 20 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നല്‍കണമെന്ന് ആവശ്യപ്പെട്ടത് അതുകൊണ്ടാണെന്നും വാദിച്ചു. ചോക്ലേറ്റില്‍ പുഴുക്കള്‍ ഉണ്ടെന്ന് കോടതി അംഗീകരിച്ചെങ്കിലും പണത്തിന്റെ മൂല്യം അതിന്റെ അധികാരപരിധിക്ക് അതീതമായതിനാല്‍ കേസ് വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്, ഇത് അഞ്ച് ലക്ഷം രൂപ വരെയുള്ള ഹര്‍ജികളില്‍ മാത്രമേ വാദം കേള്‍ക്കാന്‍ അനുവദിക്കൂ. 2019 ലെ പുതുക്കിയ നിയമം ഒരു കോടി രൂപ വരെയുള്ള കേസുകള്‍ കേള്‍ക്കാന്‍ ഉപഭോക്തൃ കോടതികളെ അനുവദിക്കുന്നു, എന്നാല്‍ നിയമം പരിഷ്‌കരിക്കുന്നതിന് മുമ്പാണ് കേസ് ഫയല്‍ ചെയ്തത്.

അഞ്ച് വര്‍ഷത്തിലേറെ നീണ്ട കോടതി പോരാട്ടത്തിനൊടുവില്‍, സിറ്റി ഉപഭോക്തൃ കോടതി ഈ വര്‍ഷം ഏപ്രില്‍ എട്ടിന് ഒരു വിധി പുറപ്പെടുവിക്കുകയും 2016 ലെ പരാതി കേള്‍ക്കാന്‍ 'പണാധികാരം' ഇല്ലെന്ന് ഉത്തരവിടുകയും ചെയ്തു. സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ കേസ് തുടരാന്‍ കോടതി കെഡിയയോട് നിര്‍ദേശിച്ചു.

Keywords: Beyond our reach: Bengaluru court to man claiming 50 lakh after finding worms in chocolate bar, Karnataka, Bangalore, News, Top-Headlines, Court, Man, Cash.
< !START disable copy paste -->

Post a Comment