Follow KVARTHA on Google news Follow Us!
ad

Theft in ATM | ഗ്യാസ് കടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളി; '19 ലക്ഷം രൂപയുടെ കറൻസി കത്തി നശിച്ചു'

Bengaluru: Thieves Use Gas Cutter to Open ATM, Burn Rs 19 Lakh Cash Instead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു:(www.kvartha.com) ഗ്യാസ് കടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ 19 ലക്ഷം രൂപയുടെ നോടുകൾ അബദ്ധത്തിൽ കത്തിനശിച്ചതായി റിപോർട്. ബെംഗ്ളൂറിലെ പരപ്പന അഗ്രഹാര മേഖലയിൽ കാനറാ ബാങ്കിന്റെ എടിഎമിലാണ് സംഭവം നടന്നത്. 100 രൂപയുടെ 2,965 കറൻസി നോടുകളും 200 രൂപയുടെ 1,911 നോടുകളും 500 രൂപയുടെ 2,573 നോടുകളുമടക്കം 19.65 ലക്ഷം രൂപയുടെ കറൻസി മെഷീനിൽ ഉണ്ടായിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

 



എഫ്‌എസ്‌എസ് എന്ന സ്ഥാപനത്തിന്റെ മാനജരായ രാജ ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 380, 511 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എടിഎം കിയോസ്‌കിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒരു സ്വകാര്യ കംപനി രജിസ്റ്റർ ചെയ്ത പരാതി പ്രകാരം മെയ് 14-15 ന് ഇടയിലാണ് സംഭവം നടന്നത്.

അതേസമയം ഉടനടി അറിയിപ്പ് നൽകുന്നതിനുപകരം, അധികാരികൾക്ക് പരാതി നൽകാൻ സ്ഥാപനം സമയമെടുത്തുവെന്നും കംപനി ഇതുവരെ സിസിടിവി ദൃശ്യങ്ങൾ നൽകിയിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യം ആദ്യം നിയമ വൃത്തങ്ങളുമായി ചർച ചെയ്തതാണ് പരാതി നൽകുന്നതിൽ കാലതാമസമുണ്ടാക്കിയതെന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞു. രാജയെ വിളിച്ചുവരുത്തിയ പൊലീസ്, സംഭവത്തിൽ വിശദീകരണവും കൂടുതൽ വിശദാംശങ്ങളും ആവശ്യപ്പെട്ട് കംപനിക്ക് നോടീസ് നൽകുമെന്ന് അറിയിച്ചു.  

Keywords: India, Karnataka, Robbery, ATM, Cash, News, Bank, Fire, Bengaluru: Thieves Use Gas Cutter to Open ATM, Burn Rs 19 Lakh Cash Instead.

Post a Comment