Follow KVARTHA on Google news Follow Us!
ad

Pallavi Dey's death | സീരിയൽ നടി പല്ലവി ഡേയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒന്നിച്ചു താമസിക്കുന്ന ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Bengali TV actress Pallavi Dey found dead in Kolkata flat#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊൽകത: (www.kvartha.com) ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെ കൊൽകത ഗാർഫർറിലെ വാടക ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ലിവ് ഇൻ ബന്ധത്തിലുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കൊലപാതകം നടന്നതാകാമെന്ന സംശയം ഡേയുടെ കുടുംബം ഉന്നയിച്ചു.
  
Kolkata, Bangal, News, Actress, Dead, Dead Body, Suicide, Police, Investigates, Murder, Complaint, Bengali TV actress Pallavi Dey found dead in Kolkata flat.

ഞായറാഴ്ച താമസ സ്ഥലത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എംആർ ബംഗൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിനായി മാറ്റിയിട്ടുണ്ട്.

കൊൽകതയിൽ ജനിച്ചു വളർന്ന പല്ലവി ഡേ, 'മോൻ മനേ നാ' എന്ന പരമ്പരയിലെ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. ബം​ഗാളി ടെലിവിഷൻ താരമായ പല്ലവി 'മോന്‍ മാനേ നാ' എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതുകൂടാതെ രേഷം ജപി, സരസ്വതി പ്രേം, അമി സിരാജെർ ബീഗം തുടങ്ങിയ നിരവധി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

ആൺസുഹൃത്തിന്റെ മൊഴി ഇങ്ങനെയാണ്: 'ഞായറാഴ്ച രാവിലെ സിഗരറ്റ് വലിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടത്. പിന്നീട് പലതവണ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. വാതിൽ തകർത്ത് മുറിയിൽ കയറി. പല്ലവിയെ തൂങ്ങികിടക്കുന്ന നിലയിൽ കണ്ടു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു'. ശനിയാഴ്ച രാത്രി നടി വീട്ടുകാരുമായി സംസാരിച്ചതായാണ് വിവരം. ഒരു വർഷത്തോളമായി താരവും സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്, ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kolkata, Bangal, News, Actress, Dead, Dead Body, Suicide, Police, Investigates, Murder, Complaint, Bengali TV actress Pallavi Dey found dead in Kolkata flat.< !- START disable copy paste -->

Post a Comment