Follow KVARTHA on Google news Follow Us!
ad

Lithara's Death | ബാസ്‌കറ്റ് ബോള്‍ താരം ലിതാരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

Basketball player Lithara's death: Human rights commission register case#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പട്‌ന: (www.kvartha.com) റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാര(23)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രടറി സലിം മടവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. 

ലിതാരയുടെ മരണത്തെ കുറിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സലിം മടവൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലിതാരയുടെ കുടുംബത്തിന് 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതിനാല്‍ റെയില്‍വേ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷനില്‍ കേസ് ഈയാഴ്ച തന്നെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

News,National,India,Bihar,Case,Death,Complaint, Basketball player Lithara's death: Human rights commission register case


ഏപ്രില്‍ 26നാണ് പട്‌നയിലെ ഫ്‌ലാറ്റിനുള്ളില്‍ വടകര വട്ടോളി കത്തിയണപ്പന്‍ ചാലില്‍ കണാരന്റെ മകളായ ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലിതാരയുടെ കോച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രവി സിങ് ഒളിവിലാണെന്നാണ് പൊലീസിന്റെ ഭാഷ്യം. സംഭവത്തിന് പിന്നാലെ കോച് രവി സിങ്ങിനെ റെയില്‍വേ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Keywords: News,National,India,Bihar,Case,Death,Complaint, Basketball player Lithara's death: Human rights commission register case

Post a Comment