Follow KVARTHA on Google news Follow Us!
ad

G7 Nations | രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്‍ഡ്യ വിലക്കേര്‍പെടുത്തിയ സംഭവം; അപലപിച്ച് ജി 7 രാജ്യങ്ങള്‍

Banning wheat exports will worsen crisis: G7 nations criticise India's move#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്‍ഡ്യ വിലക്കേര്‍പെടുത്തിയ സംഭവത്തില്‍ അപലപിച്ച് ജി ഏഴ് രാജ്യങ്ങള്‍. ഇന്‍ഡ്യയുടെ തീരുമാനത്തെ ജി 7 രാജ്യങ്ങളുടെ കാര്‍ഷിക മന്ത്രിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ധാന്യങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പെടുത്തിയാല്‍ അത് ലോകസമ്പത്ത് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും കാര്‍ഷിക മന്ത്രിമാര്‍ കുറ്റപ്പെടുത്തി. 

കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപാന്‍, ബ്രിടന്‍, അമേരിക എന്നീ ഏഴുവികസിത രാജ്യങ്ങളാണ് ഇന്‍ഡ്യയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. 

യുക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്‍ഡ്യ കയറ്റുമതി നിരോധനം കൂടി ഏര്‍പെടുത്തിയതോടെ രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ വില അഞ്ചുശതമാനം ഉയര്‍ന്നു. 

News,National,India,New Delhi,Food,Business,Finance,Criticism,Export,Top-Headlines, Banning wheat exports will worsen crisis: G7 nations criticise India's move


ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോള്‍ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള മാര്‍കറ്റില്‍ ഗോതമ്പിന്റെ വില കുതിക്കുകയാണ്. അതേസമയം ഇന്‍ഡ്യയില്‍ ഗോതമ്പിന്റെ വില കുറഞ്ഞിട്ടുണ്ട്. 

ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന് സംശയമാണ് ലോകത്തെ വമ്പന്‍ രാജ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനംവരെ കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്‍ഡ്യ കയറ്റുമതി നിരോധിച്ചത്.

Keywords: News,National,India,New Delhi,Food,Business,Finance,Criticism,Export,Top-Headlines, Banning wheat exports will worsen crisis: G7 nations criticise India's move

Post a Comment