Follow KVARTHA on Google news Follow Us!
ad

Life of Azeez | പകരം വെക്കാനില്ലാത്ത നന്മ! റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുക്കാനും അസീസ് ഓടിയെത്തി; 4 പതിറ്റാണ്ടായി പ്രതിഫലം വാങ്ങാതെ ജീർണിച്ചതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങൾ താങ്ങിയെടുക്കുന്ന അതുല്യ മനുഷ്യൻ

Azeez, who exhumed Rifa Mehnu's body, has been doing it for 4 decades for free #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ഏറെ വിവാദങ്ങൾ സൃഷ്ടിച്ച റിഫ മെഹ്‌നുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ശനിയാഴ്ച മൃതദേഹം ഖബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തിയിരുന്നു. ദുബൈയിൽ താമസിച്ചിരുന്ന പ്രമുഖ വ്ലോഗറുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകമാണോ എന്ന സംശയമാണ് മാതാപിതാക്കൾ ഉന്നയിച്ചത്. നാല് പതിറ്റാണ്ടായി മറ്റാരും തൊടാത്ത ജീർണിച്ച മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന അസീസാണ് റിഫയുടെ മൃതദേഹവും പുറത്തെടുത്തത്. 
     
Azeez, who exhumed Rifa Mehnu's body, has been doing it for 4 decades for free, Kerala, News, Kozhikode, Top-Headlines, Dead, Dubai, International, Murder, River, Dead Body, Food, Hospital

1983-ലെ ഒരു സായാഹ്നത്തിലാണ് 17-കാരനായ അബ്ദുൽ അസീസ് മഠത്തിൽ പെട്ടന്നൊരു നിലവിളി കേട്ടത്. അപ്പോഴാണ് ചാലിയാർ നദിയിൽ കുതിച്ചുയരുന്ന വെള്ളത്തിന്റെ മുകളിൽ ഒരു ചെറിയ കൈ കണ്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ ആ കൗമാരക്കാരൻ വെള്ളത്തിലേക്ക് ചാടി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുഴയിൽ വീണ മൂന്ന് വയസുള്ള കുട്ടിയുമായി കരയിലെത്തി.

ഏകദേശം നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, കുട്ടിയുടെ നാഡിമിടിപ്പ് ദുർബലമായതും തന്റെ കൈകളിൽ തന്നെ മരിച്ചതും അസീസ് ഇപ്പോഴും ഓർക്കുന്നു. ആ രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാൽ നാല് സുഹൃത്തുക്കളും നാട്ടുകാരും ആ പ്രവൃത്തിയെ അഭിനന്ദിക്കുകയും ഉച്ചഭക്ഷണം സമ്മാനമായി നൽകുകയും ചെയ്തു. 'വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ ശരിയായ ഭക്ഷണം കഴിച്ചത്. ആ ദിവസങ്ങളിൽ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ഞാൻ പാടുപെടാറുണ്ടായിരുന്നു', സാമൂഹിക സേവനത്തിനായി ജീവിതം സമർപിക്കാൻ തീരുമാനിച്ച ആ ദാരിദ്ര്യത്തിന്റെ നാളുകൾ അസീസ് ഓർക്കുന്നു.

അതിനുശേഷം, അപകട സ്ഥലങ്ങൾ, ആത്മഹത്യാ സ്ഥലങ്ങൾ, നദികൾ, റോഡുകൾ തുടങ്ങി 3,000 മൃതദേഹങ്ങൾ പോസ്റ്റ്‌മോർടത്തിനായി ആശുപത്രിയിലേക്ക് അസീസ് സ്വന്തം കയ്യിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായതിൽ പെട്ട അസീസ്, വിവിധ അപകടങ്ങളിൽ നിന്ന് പത്തോളം പേരുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകനാണ്. ജീർണിച്ച മൃതദേഹങ്ങൾ മറ്റുള്ളവർ നോക്കാൻ പോലും ധൈര്യപ്പെടാത്തപ്പോൾ അദ്ദേഹം പുറത്തെടുക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു.

അപകടമോ ജീവന് അപകടകരമായ സാഹചര്യമോ ഉണ്ടായാൽ കേരളത്തിലുടനീളമുള്ള പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും എൻജിഒകളിൽ നിന്നും സംഘടനകളിൽ നിന്നും അദ്ദേഹത്തിന് അടിയന്തര കോളുകൾ ലഭിക്കുന്നു. പകലും രാത്രിയും, അസീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുകയും മൃതദേഹങ്ങൾ വീണ്ടെടുക്കുകയും പ്രതിഫലം വാങ്ങാതെ മടങ്ങുകയും ചെയ്യുന്നു. 2001-ലെ കടലുണ്ടി ട്രെയിൻ ദുരന്തത്തിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തിനിടെ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു, മംഗ്ളുറു-ചെന്നൈ മെയിലിന്റെ നാല് ബോഗികൾ കടലുണ്ടി നദിയിലേക്ക് മറിഞ്ഞ് 52 ഓളം പേർ അന്ന് മരിച്ചു. 2001 മാർചിൽ ബസും കാറും കൂട്ടിയിടിച്ച് തീപിടിച്ച് 40 പേർ മരിച്ച കേരളത്തിലെ ഏറ്റവും വലിയ റോഡ് അപകടമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിലും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പ ബാധയുണ്ടായ സമയത്തും അസീസ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം കണ്ടെടുത്തതോ കഷണങ്ങളായി തകർന്നതോ അഴുകിയ നിലയിലോ മൃതദേഹം കണ്ടാൽ പൊലീസോ ചുറ്റുമുള്ളവരോ അസീസിനെ വിവരമറിയിക്കുന്നു. 'ജീർണിച്ചതും ദിവസങ്ങൾ പഴക്കമുള്ളതും പുഴുക്കളുള്ളതുമായ അനേകം മൃതദേഹങ്ങൾ ഞാൻ വെറും കൈകൊണ്ട് എടുത്തിട്ടുണ്ട്. തുടക്കത്തിൽ എനിക്ക് എന്തോപോലെ തോന്നിയിരുന്നു, എന്നാൽ പിന്നീട് ആരെങ്കിലും ഇത് ചെയ്യണമെന്ന് എനിക്ക് മനസിലായി', അസീസ് പറഞ്ഞു.

എല്ലാ ജീവജാലങ്ങൾക്കും മാന്യമായ രീതിയിൽ സംസ്കരിക്കപ്പെടാൻ അവകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 'നദികളിൽ നിന്നോ കുളങ്ങളിൽ നിന്നോ ദിവസങ്ങൾ പഴക്കമുള്ള ശവശരീരങ്ങൾ പുറത്തെടുക്കുമ്പോൾ അത് ഭാഗികമായി അഴുകിയിരിക്കും. അത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പോലും നമുക്ക് കഴിഞ്ഞെന്നു വരില്ല. രക്ഷാപ്രവർത്തനത്തിനിടെ എന്നെ കാണാൻ ചുറ്റും കൂടുന്ന ആളുകൾ സാധാരണയായി എന്നെ വെള്ളത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. അവരെ കുറ്റപ്പെടുത്താൻ കഴിയില്ല, ആളുകൾ അത്തരം ശരീരങ്ങളെ നോക്കി വെറുക്കുന്നു. പക്ഷേ, മൃതദേഹങ്ങളോട് അനാദരവ് കാണിക്കാൻ എനിക്ക് കഴിയില്ല', അദ്ദേഹം പറയുന്നു.

കോഴിക്കോട് പെരുവണ്ണയിൽ ദലിത് യുവതിയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിൽ കണ്ടെത്തിയപ്പോഴും അസീസ് സ്ഥലത്തെത്തുന്നത് വരെ ആരും ശരീരത്തിൽ സ്പർശിച്ചില്ല. 'മൃതദേഹങ്ങൾക്ക് ജാതിയോ മതമോ വർഗമോ ഇല്ല. മരണത്തിന് മുന്നിൽ മനുഷ്യർ തുല്യരാണ്, ജീവിക്കുമ്പോൾ അത് തിരിച്ചറിയണം', അസീസ് പുഞ്ചിരിച്ചു.

ട്രെയിൻ അപകടങ്ങളിൽ നിന്നുള്ള മൃതദേഹങ്ങളാണ് ഏറ്റവും ഭയാനകമായതെന്ന് അദ്ദേഹം പറയുന്നു. 'ശരീരഭാഗങ്ങൾ സാധാരണയായി കഷണങ്ങളായാണ്, അവ കണ്ടെത്തി ശേഖരിക്കേണ്ടതുണ്ട്. ഒരിക്കൽ റെയിൽവേ ട്രാകിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ഒരു യുവാവ് എന്നെ സഹായിച്ചു. അത്തരം കാഴ്ചകൾ ആർക്കാണ് സഹിക്കാൻ കഴിയുകയെന്ന് ചോദിച്ച് ആ ദിവസത്തിനുശേഷം അദ്ദേഹം സന്നദ്ധപ്രവർത്തനം നിർത്തി', അദ്ദേഹം ഓർമിക്കുന്നു.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകൾക്ക് പൊലീസിൽ നിന്ന് അവർക്ക് പണമോ മറ്റ് വസ്തുക്കളോ നൽകുകയും ചെയ്യും. എന്നാൽ തന്റെ സേവനത്തിന് പോലീസിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഒന്നും അസീസ് സ്വീകരിക്കുന്നില്ല. 'എന്റെ കുടുംബത്തിന് ഭക്ഷണം കിട്ടാൻ ഞാൻ പാടുപെട്ട ഒരു കാലമുണ്ടായിരുന്നു. എന്റെ ബാല്യത്തിൽ എന്റെ പിതാവിന്റെ മരണശേഷം, എന്റെ മാതാവിന് ഞങ്ങൾക്കെല്ലാം നൽകാൻ കഴിയാത്തതിനാൽ എന്റെ ഇളയ സഹോദരങ്ങളെ ഒരു അനാഥാലയത്തിലേക്ക് അയച്ചു. ഉപജീവനത്തിനായി ഞാൻ എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. കൃഷിയിടങ്ങളിൽ ദിവസക്കൂലിയും, കിണർ വൃത്തിയാക്കലും, ചുമട്ടുതൊഴിലാളിയായും, ഡ്രൈവറായും അങ്ങനെ പലതും ഞാൻ ചെയ്തിട്ടുണ്ട്. എന്നിട്ടും ഈ സേവനത്തിന്റെ പ്രതിഫലമായി ഒരു പൈസയോ യാത്രാബത്തയോ പോലും ഞാൻ സ്വീകരിച്ചില്ല', അദ്ദേഹം വ്യക്തമാക്കുന്നു. അസീസ് നന്മയുടെ ആ മനസോടെ തന്റെ സേവനം തുടരുന്നു.

കടപ്പാട്: ദി ന്യൂസ് മിനിറ്റ്

Keywords: Azeez, who exhumed Rifa Mehnu's body, has been doing it for 4 decades for free, Kerala, News, Kozhikode, Top-Headlines, Dead, Dubai, International, Murder, River, Dead Body, Food, Hospital.
< !- START disable copy paste -->

Post a Comment