Follow KVARTHA on Google news Follow Us!
ad

Suicide Attempt | കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് കഴിയുന്ന മകനെയും മരുമകളെയും ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ മധ്യവയസ്‌ക കലക്ട്രേറ്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Local News,Suicide Attempt,hospital,Treatment,National,
തേനി: (www.kvartha.com) കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് കഴിയുന്ന മകനെയും മരുമകളെയും ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ മധ്യവയസ്‌ക കലക്ട്രേറ്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തമപാളയത്തിനടുത്ത് കോകിലപുരം സ്വദേശി മാണിക്കത്തിന്റെ ഭാര്യ അല്‍ഫോണ്‍സ് (55)ആണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഭര്‍ത്താവിന്റെ മരണശേഷം മകന്‍ രാജീവിനൊപ്പമാണ് അല്‍ഫോണ്‍സ് താമസിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രാജീവ് ഭാര്യയുമായി മാസങ്ങളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇതുസംബന്ധിച്ച പരാതിയുമായി മാതാവ് ജില്ലാ കലക്ടറുടെ പരാതി പരിഹാര സെലി(Cell)ലെത്തി.

പരാതി കേട്ട കലക്ടര്‍ രാജീവിനെ വിളിപ്പിച്ചു. എന്നാല്‍ ഭാര്യയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് രാജീവ് നിലപാട് എടുത്തത്തോടെ അല്‍ഫോണ്‍സ് കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. 

Attempted suicide middle-aged woman in Collectorate, Chennai, News, Local News, Suicide Attempt, Hospital, Treatment, National

ഓടികൂടിയ സുരക്ഷാ ജീവനക്കാര്‍ ഉടന്‍തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി രക്ഷിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ അല്‍ഫോണ്‍സിനെ പൊലീസ് തേനി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Attempted suicide middle-aged woman in Collectorate, Chennai, News, Local News, Suicide Attempt, Hospital, Treatment, National.

Post a Comment