Follow KVARTHA on Google news Follow Us!
ad

Volleyball coach arrested | കായിക പരിശീലനത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വോളിബോള്‍ കോച് അറസ്റ്റില്‍

Attempt to molest; Volleyball coach arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇരിട്ടി:(www.kvartha.com)  കായിക പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ വോളിബോള്‍ കോച് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോവിന്ദനെയാ(57)ണ് ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍ അറസ്റ്റു ചെയ്തത്. 

  

 
കഴിഞ്ഞ ദിവസം തലശേരി പോക്സോ കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26ന് രാവിലെയായിരുന്നു സംഭവം. മൈദാനത്ത് വെച്ചു കായിക പരിശീലനത്തിനിടെ ഗോവിന്ദന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്.


Keywords: Kerala, Kannur, News, Top-Headlines, Molestation attempt, Arrested, Girl, Attempt to molest; Volleyball coach arrested

Post a Comment