Follow KVARTHA on Google news Follow Us!
ad

Teacher Arrested | സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നതായി പരാതി; പ്രധാനാധ്യാപിക അറസ്റ്റില്‍

Assam: Teacher arrested for carrying beef to school #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുവാഹതി: (www.kvartha.com) അസമിലെ ഗോള്‍പാറ ജില്ലയിലെ സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നെന്ന പരാതിയില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. ഐപിസി 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് പ്രധാനാധ്യാപികയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് സംഭവം.

സ്‌കൂള്‍ മാനേജ്‌മെന്റ് കമിറ്റിയാണ് പരാതി നല്‍കിയത്. ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാര്‍ക്ക് അതു നല്‍കിയെന്നുമാണ് മാനേജ്‌മെന്റിന്റെ പരാതി. ചില ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായി. സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും മാനേജ്‌മെന്റിന്റെ പരാതിയില്‍ പറയുന്നു.

Assam, National, Arrest, Arrested, Police, Food, Complaint, Custody, School, Teacher, Assam: Teacher arrested for carrying beef to school.

ഹുര്‍കാചുങ്ഗി എംഇ സ്‌കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസ്സയെ ലഖിംപുര്‍ മേഖല പൊലീസ് ചോദ്യം ചെയ്യാനെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Keywords: Assam, National, Arrest, Arrested, Police, Food, Complaint, Custody, School, Teacher, Assam: Teacher arrested for carrying beef to school.

Post a Comment