Follow KVARTHA on Google news Follow Us!
ad

Assam Floods | അസം വെള്ളപ്പൊക്കം: 57,000-ത്തിലധികം പേരെ ബാധിച്ചതായി സര്‍കാര്‍; നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകള്‍ ഒലിച്ചുപോയതിനാല്‍ നിരവധി പേരെ കാണാതായി, വീഡിയോ

Assam Floods: Over 57,000 Affected, Many Missing As Roads Washed Away Amid Incessant Rainfall #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദിസ്പൂര്‍: (www.kvartha.com) സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സര്‍കാര്‍. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടര്‍ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തില്‍ ഇതുവരെ 202 വീടുകള്‍ തകര്‍ന്നുവെന്നും അസം സര്‍കാര്‍ വ്യക്തമാക്കി. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകള്‍ ഒലിച്ചുപോയതിനാല്‍ നിരവധി പേരെ കാണാതായി.

News,National,India,Assam,Flood,Rain,Top-Headlines,Trending,Video,Social-Media, Assam Floods: Over 57,000 Affected, Many Missing As Roads Washed Away Amid Incessant Rainfall

ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. മണ്ണിടിച്ചിലില്‍ റെയില്‍വേ ട്രാകുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകര്‍ന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ ഞായറാഴ്ച മരിച്ചിരുന്നു. തിങ്കളാഴ്ച മരണങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

News,National,India,Assam,Flood,Rain,Top-Headlines,Trending,Video,Social-Media, Assam Floods: Over 57,000 Affected, Many Missing As Roads Washed Away Amid Incessant Rainfall


അസമിലെയും സമീപ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെയും മഴയുടെ ഫലമായി കോപിലി നദി അപകട നിലയും കവിഞ്ഞൊഴുകുകയാണ്.

ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിടുന്നത്.

ദിമാ ഹസോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ ഡിറ്റോക്ചെറ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ കരവ്യോമസേനയുടെ സഹായത്തോടെ ആകാശമാര്‍ഗം രക്ഷപ്പെടുത്തി.

Keywords: News,National,India,Assam,Flood,Rain,Top-Headlines,Trending,Video,Social-Media, Assam Floods: Over 57,000 Affected, Many Missing As Roads Washed Away Amid Incessant Rainfall 

Post a Comment