പട്ന: (www.kvartha.com) 28കാരിയായ ഗായികയെ പാട്ടുപാടാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മൂന്നംഗസംഘം കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്തു. പട്നയിലെ രാംകൃഷ്ണ നഗറിലെ ഒരു ഹാളില്‍വെച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിന്റുകുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പതിവായി പോകാറുണ്ട്. പ്രതികളിലൊരാളായ പിന്റുകുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് രാംകൃഷ്ണ നഗറില്‍ ഒരുവിവാഹമുണ്ടെന്നും പാട്ട് പാടാന്‍ വരണമെന്നും പിന്റുകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച പ്രതികള്‍ പറഞ്ഞ ഹാളിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല.
തുടര്‍ന്ന് യുവാക്കളോട് കാര്യം തിരക്കി. ഇതോടെ പ്രതികളായ മൂന്നുപേരും ചേര്‍ന്ന് യുവതിയെ തടഞ്ഞുവെയ്ക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൂന്നുപേരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളില്‍നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയംപ്രാപിച്ചത്. തുടര്‍ന്ന് മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് രാംകൃഷ്ണ നഗര്‍ എസ് എച് ഒ രവി രഞ്ജന്‍ പറഞ്ഞു. പ്രതികളില്‍നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
Keywords: Bihar: Singer gang molested in Patna, three arrested, Patna, Bihar, Local News, Police, Arrested, Molestation, National, News.

Post a Comment