Follow KVARTHA on Google news Follow Us!
ad

Army man arrested | ഐഎസ്ഐക്ക് നിർണായക വിവരങ്ങൾ ചോർത്തിയെന്നതിന് സൈനികൻ അറസ്റ്റിൽ; 'വലയിലാക്കിയത് ഹണിട്രാപിൽ; വിവാഹ വാഗ്ദാനം നൽകി'

Army man honey-trapped, arrested for leaking sensitive information; ISI agent had proposed to marry him, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള
ന്യൂഡെല്‍ഹി: (www.kvartha.com) പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്ഐ) വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് പ്രദീപ് കുമാര്‍ എന്ന ഇന്‍ഡ്യന്‍ സൈനികനെ അറസ്റ്റ് ചെയ്തതായി രാജസ്താന്‍ പൊലീസ്. മൂന്ന് വര്‍ഷം മുമ്പ് നിയമനം ലഭിച്ച പ്രദീപ് കുമാറിനെ തന്ത്രപ്രധാനമായ ജോധ്പൂര്‍ റെജിമെന്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഐഎസ്‌ഐയിലെ ഒരു വനിതാ ഏജന്റ് ഹണി ട്രാപിലൂടെ പ്രദീപ് കുമാറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
              
News, National, Top-Headlines, Army, Arrested, Military, Marriage, Fraud, Pakistan, Police, Army man arrested, Army Man Honey-Trapped, ISI agent, Army man honey-trapped, arrested for leaking sensitive information; ISI agent had proposed to marry him.

സൈനികവും തന്ത്രപരവുമായ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളാണ് പാകിസ്താനിലേക്ക് അയച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 'ആറുമാസം മുമ്പാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലായത്. മധ്യപ്രദേശ് സ്വദേശിയായ ഛദം എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തിന്റെ പേരില്‍ ഇന്‍ഡ്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ തേടി. ബെംഗ്ളൂറിലെ ഒരു കംപനിയിലാണ് താന്‍ ജോലി ചെയ്യുന്നതെന്ന് യുവതി പ്രദീപ് കുമാറിനെ വിശ്വസിപ്പിച്ചു', വൃത്തങ്ങൾ അറിയിച്ചു.

ചാരവൃത്തി ആരോപിച്ചാണ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു.

Keywords: News, National, Top-Headlines, Army, Arrested, Military, Marriage, Fraud, Pakistan, Police, Army man arrested, Army Man Honey-Trapped, ISI agent, Army man honey-trapped, arrested for leaking sensitive information; ISI agent had proposed to marry him.
< !- START disable copy paste -->

Post a Comment