Follow KVARTHA on Google news Follow Us!
ad

Birth Day Gift | ആഫ്രികയിലെ ഏറ്റവും ധനികനായ ആൺകുട്ടിക്ക് പത്താം പിറന്നാൾ സമ്മാനമായി ലംബോർഗിനി അവന്റഡോർ; വില 2.82 കോടി രൂപ!

Africa’s richest boy gets Lamborghini Aventador worth Rs 2.82 crore as his tenth birthday gift, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുജ: (www.kvartha.com) ജന്മദിനങ്ങൾ സവിശേഷമാണ്. എന്നാൽ മോംഫ ജൂനിയർ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന നൈജീരിയയിലെ മുഹമ്മദ് അവൽ മുസ്ത്വഫയുടെ പത്താം പിറന്നാൾ ദിനം അവന് കിട്ടിയ സമ്മാനത്താൽ കൂടുതൽ സന്തോഷകരമായി. ഏകദേശം 2.82 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി അവന്റഡോർ ആണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും അതിശയകരമായ കാര്യം, ഇത് മുസ്ത്വഫയുടെ ആദ്യത്തെ വിലകൂടിയ വാഹനം അല്ലെന്നുള്ളതാണ്. ഈ കാർ, ശേഖരത്തിൽ ഒരു പുതിയ കൂട്ടിച്ചേർക്കൽ മാത്രമാണ്. എന്നിരുന്നാലും, 10 വയസ് മാത്രമായതിനാൽ മുസ്ത്വഫയ്ക്ക് നിയമപരമായി കാർ ഓടിക്കാൻ കഴിയില്ല. പക്ഷേ പാസൻജർ സീറ്റിലിരുന്ന് യാത്രകൾ ആസ്വദിക്കാം.
              
News, World, Top-Headlines, Birthday, Birthday Celebration, Africa, Car, Lamborghini Aventador, Birthday Gift, Africa’s richest boy gets Lamborghini Aventador worth Rs 2.82 crore as his tenth birthday gift.

നൈജീരിയൻ ഇന്റർനെറ്റ് സെലിബ്രിറ്റിയും സമ്പന്നനും ലാഗോസ് ഐലൻഡിലെ മോംഫ ബ്യൂറ ഡി ചേഞ്ചിന്റെ സിഇഒയുമായ പിതാവ് ഇസ്മാഈൽ മുസ്ത്വഫ (മോംഫ സീനിയർ) യാണ് ലംബോർഗിനി അവന്റഡോർ മുഹമ്മദ് മുസ്ത്വഫയ്ക്ക് സമ്മാനിച്ചതെന്ന് സീ ന്യൂസ് റിപോർട് ചെയ്തു. മകനുവേണ്ടി പിതാവ് നൽകിയ വിലയേറിയ സമ്മാനത്തെ കുറിച്ചുള്ള വാർത്ത ഇൻസ്റ്റാഗ്രാമിൽ ഇരുവരും കാറിനൊപ്പം നിൽക്കുന്ന ഫോടോയ്‌ക്കൊപ്പം പങ്കിട്ടു.


മോംഫ ജൂനിയർ ആഫ്രികയിലെ ഏറ്റവും സമ്പന്നനായ കുട്ടിയായി പരക്കെ കണക്കാക്കപ്പെടുന്നു, വീട്ടിൽ നിരവധി മോഡൽ കാറുകളുണ്ട്. നിരവധി റോൾസ് റോയ്‌സ് മോഡലുകളും വീടുകളും കുറഞ്ഞത് രണ്ട് സ്വകാര്യ ജെറ്റുകളും ഉണ്ട്. മകന്റെ പുതിയ ലംബോർഗിനി അവന്റഡോർ കാണിക്കുന്ന മോംഫ സീനിയറുടെ പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ അത്തരം ആഡംബര സമ്മാനങ്ങൾ നൽകുന്നത് അവനെ നശിപ്പിക്കുമെന്ന് പറയുന്നു.

Keywords: News, World, Top-Headlines, Birthday, Birthday Celebration, Africa, Car, Lamborghini Aventador, Birthday Gift, Africa’s richest boy gets Lamborghini Aventador worth Rs 2.82 crore as his tenth birthday gift.
< !- START disable copy paste -->

Post a Comment