Follow KVARTHA on Google news Follow Us!
ad

7 killed | അസമില്‍ വെള്ളപ്പൊക്കത്തില്‍ 7 പേര്‍ മരിച്ചു, ദുരിതം ബാധിച്ചത് 2 ലക്ഷത്തിലധികം പേരെ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Assam,Flood,Rain,Dead,Train,National,
ഗുവാഹതി: (www.kvartha.com) അസമില്‍ വെള്ളപ്പൊക്കത്തില്‍ ഏഴു പേര്‍ മരിച്ചു. കച്ചാര്‍ ജില്ലയില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മണ്‍സൂണിന് മുമ്പുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരണസംഖ്യ ഏഴായി ഉയര്‍ന്നത്. 24 ജില്ലകളിലായി ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരെ ദുരിതം ബാധിച്ചതായി അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു.

തെക്കന്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരും ദിമ ഹസാവോ (4), ലഖിംപൂര്‍ (1) എന്നിങ്ങനെയാണ് മരണസംഖ്യ. ജില്ലകളിലെ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ നേരത്തെ മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ASDMA) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാച്ചാര്‍ ജില്ലയില്‍ ആറ് പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കാച്ചാര്‍ ജില്ലയിലെ വിവിധ നദികളില്‍ ഒരു കുട്ടിയും രണ്ട് മധ്യവയസ്‌ക്കരുമുള്‍പെടെ നാല് പേര്‍ ഒഴുകിപ്പോയതായും അനൗദ്യോഗിക റിപോര്‍ടുണ്ട്. 24 ജില്ലകളിലെ 811 വില്ലേജുകളിലായി കുറഞ്ഞത് 2,02,385 പേരെ ദുരിതം ബാധിക്കുകയും 6,540 വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ ബുള്ളറ്റിന്‍ അറിയിച്ചു.

ജില്ലാ ഭരണകൂടങ്ങള്‍ 27 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 72 ദുരിതാശ്വാസ കാംപുകളിലായി 33,300 പേര്‍ അഭയം പ്രാപിച്ചു. കച്ചാര്‍, ദിമ ഹസാവോ, ഹോജായ്, ചറൈഡിയോ, ദരാംഗ്, ധേമാജി, ദിബ്രുഗഡ്, ബജാലി, ബക്സ, ബിസ്വനാഥ്, ലഖിംപൂര്‍ തുടങ്ങിയ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ചത്.

വടക്കുകിഴക്കന്‍ അതിര്‍ത്തി റെയില്‍വേയുടെ (NFR) ദിമ-ഹസാവോ ജില്ലയുടെ കീഴിലുള്ള ഹില്‍ സെക്ഷനിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. കാരണം പര്‍വതപ്രദേശത്ത് മഴ തുടരുകയാണ്. ഇത് ലുംഡിംഗ്-ബദര്‍പൂര്‍ സിംഗിള്‍ ലൈന്‍ റെയില്‍വേ റൂടിനെ ബാധിച്ചിട്ടുണ്ട്.

7 killed, over 2L hit in pre-monsoon flood in Assam, Assam, Flood, Rain, Dead, Train, National


ത്രിപുര, മിസോറാം, മണിപ്പൂര്‍, അസമിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക പാതയാണ് അസമിലെ ലുംഡിംഗ്-ബദര്‍പൂര്‍ സെക്ഷന്‍. ഈ റെയില്‍പാത കഴിഞ്ഞ നാല് ദിവസമായി നിലച്ചത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.

Keywords: 7 killed, over 2L hit in pre-monsoon flood in Assam, Assam, Flood, Rain, Dead, Train, National.

Post a Comment