Follow KVARTHA on Google news Follow Us!
ad

Bus Catches Fire | കശ്മീരിലെ കത്രയില്‍ തീര്‍ഥാടകരുടെ ബസില്‍ തീപിടിച്ച് 4 പേര്‍ വെന്തുമരിച്ചു; 20 പേര്‍ക്ക് പരിക്ക്

4 Died, over 20 injured after bus with pilgrims on board catches fire in J&K’s Katra#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ശ്രീനഗര്‍: (www.kvartha.com) കശ്മീരിലെ കത്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി സഹായത്തിനായി ഒടികൂടിയവര്‍ അറിയിച്ചു. പൊള്ളലേറ്റവരെ കത്രയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

കത്രയില്‍നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് ഖര്‍മാലില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. എന്‍ജിനില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 

News,National,India,Jammu,Kashmir,pilgrimage,bus,Fire,Death,Obituary,Top-Headlines, Minister,Condolence,Treatment, 4 Died, over 20 injured after bus with pilgrims on board catches fire in J&K’s Katra


അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, സാധ്യമായ മികച്ച ചികിത്സ നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചതായി അറിയിച്ചു. അപകടത്തിന് പിന്നാലെ റാസി ഡെപ്യൂടി കമിഷണര്‍ ബബില രഖ്വാലുമായി സംസാരിച്ചെന്ന് അറിയിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Keywords: News,National,India,Jammu,Kashmir,pilgrimage,bus,Fire,Death,Obituary,Top-Headlines, Minister,Condolence,Treatment, 4 Died, over 20 injured after bus with pilgrims on board catches fire in J&K’s Katra

Post a Comment