Follow KVARTHA on Google news Follow Us!
ad

Delhi Fire Tragedy | ഡെല്‍ഹിലെ അഗ്നി ദുരന്തം: മരണം 27 ആയി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു

27 dead after massive fire breaks out in building in Delhi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പശ്ചിമ ഡെല്‍ഹിയില്‍  കെട്ടിടത്തിലെ തീപിടിത്തത്തില്‍ മരണം 27 ആയി. 12 പേര്‍ക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് വന്‍ തീപിടിത്തമുണ്ടായത്. 70ളം പേരെ രക്ഷപ്പെടുത്തി. 20ലേറെ സ്വകാര്യ കംപനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്.

പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുകള്‍ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായി. മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മൂന്നും നാലും നിലകളിലേക്ക് എത്താന്‍ കഴിഞ്ഞത്. മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണ് തീ അണയ്ക്കാനായത്.

New Delhi, News, National, Fire, Accident, Death, Injured, Escaped, Prime Minister, Narendra Modi, Condolence, Fire, 27 dead after massive fire breaks out in building in Delhi.

ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂടറുകളും നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. കംപനിയുടമകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, തീപിടിത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.

'ഡെല്‍ഹിയിലെ ദാരുണമായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Keywords: New Delhi, News, National, Fire, Accident, Death, Injured, Escaped, Prime Minister, Narendra Modi, Condolence, Fire, 27 dead after massive fire breaks out in building in Delhi.

Post a Comment