Follow KVARTHA on Google news Follow Us!
ad

Life Mission | ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിച്ച 20,808 വീടുകള്‍ കൈമാറി

Thiruvananthapuram,News,Politics,House,Inauguration,Chief Minister,Pinarayi vijayan,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിച്ച 20,808 വീടുകള്‍ കൈമാറി. കേരളത്തില്‍ എല്ലാവര്‍ക്കും ഭവനം ഉറപ്പുവരുത്തുന്ന സമ്പൂര്‍ണ പാര്‍പിട പദ്ധതിയാണ് ലൈഫ് മിഷന്‍. 2016 ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ ഭവനരഹിതരായി ആരും തന്നെ ഉണ്ടാകില്ല എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

20,808 houses built as part of Life Mission were handed over, Thiruvananthapuram, News, Politics, House, Inauguration, Chief Minister, Pinarayi vijayan, CPM, Kerala

വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമീറുദീന്റെയും ആഇശ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തില്‍ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുത്തു.

ചടങ്ങില്‍ വി ശശി എംഎല്‍എ, നവകേരള കര്‍മ പദ്ധതി- 2 കോ കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ, ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, കലക്ടര്‍ നവജ്യോത് ഖോസ ഐഎഎസ്, പോത്തന്‍കോട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആര്‍, കഠിനംകുളം പഞ്ചായത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത് അംഗം ഉനൈസാ അന്‍സാരി, ബ്ലോക് പഞ്ചായത് അംഗം ജെഫോഴ്സന്‍, പഞ്ചായത് അംഗം റീത്ത നിക്സന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: 20,808 houses built as part of Life Mission were handed over, Thiruvananthapuram, News, Politics, House, Inauguration, Chief Minister, Pinarayi vijayan, CPM, Kerala.

Post a Comment