Follow KVARTHA on Google news Follow Us!
ad

Arrested | 1993 ബോംബെ സ്ഫോടന പരമ്പര: പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 4 പേരെ ഗുജറാത് എടിഎസ് അറസ്റ്റ് ചെയ്തു

1993 Bombay serial blasts case: Gujarat ATS arrests four#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അഹ്‌മദാബാദ്: (www.kvartha.com) 1993ലെ ബോംബെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് പേരെ ഗുജറാത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അഹ്‌മദാബാദില്‍ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ അബൂബകര്‍, സയ്യിദ് ഖുറൈശി, യൂസഫ് ഭട്ക, ശുഐബ് ഖുറൈശി എന്നിവരെ അഹ്‌മദാബാദിലെ സര്‍ദാര്‍നഗറില്‍ നിന്ന് മെയ് 12ന് വൈകുന്നേരം അറസ്റ്റ് ചെയ്‌തെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 709 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Ahmedabad, Gujarat, News, Mumbai Blasts, Arrest, Terrorism, Investigates, Police, Custody, Pakistan, 1993 Bombay serial blasts case: Gujarat ATS arrests four.

'ബോംബ് സ്ഫോടനത്തിലെ നാല് പ്രതികളുടെ കൃത്യമായ പങ്കും ഇവര്‍ അഹ്‌മദാബാദിലേക്ക് വന്നതിന്റെ ഉദ്ദേശ്യവും ഞങ്ങള്‍ അന്വേഷിക്കുകയാണ്,' ഗുജറാത് എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിത് വിശ്വകര്‍മ പറഞ്ഞു. നാല് പേരെയും കസ്റ്റഡിയിലെടുത്തതായും പിന്നീട് വ്യാജ ഇന്‍ഡ്യന്‍ പാസ്പോര്‍ടുകള്‍ കൈവശം വച്ചതിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. ഇവരെ അന്വേഷിക്കുകയായിരുന്നെന്ന് ഏജന്‍സി അവകാശപ്പെട്ടു. നാല് പേരെയും എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

'അഹ്‌മദാബാദില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു, അവരെ സര്‍ദാര്‍നഗറില്‍ നിന്ന് പിടികൂടി. ഇവരുടെ കൈവശം വ്യാജ പാസ്പോര്‍ടുകള്‍ ഉണ്ടായിരുന്നു. അബൂബകര്‍ കര്‍ണാടകയില്‍ നിന്നുള്ള ജാവേദ് ബാഷയുടെ ഐഡന്റിറ്റിയും സയ്യിദ് ഖുറൈശി തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നുള്ള സയ്യിദ് ശരീഫിന്റെ പേരും ശുഐബ് ഖുറൈശി കര്‍ണാടകയില്‍ നിന്നുള്ള സയ്യിദ് യാസിന്‍ എന്ന പേരും യൂസഫ് ഭട്ക മുംബൈയില്‍ നിന്നുള്ള യൂസഫ് ഇസ്മാഈൽ എന്നയാളുടെ പേരും വ്യാജമായി ഉപയോഗിച്ചാണ് പാസ്‌പോര്‍ട് സംഘടിപ്പിച്ചത്. ഇവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് ശേഷം, നാല് പ്രതികള്‍ക്കും 1993 ലെ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി,' വിശ്വകര്‍മ പറഞ്ഞു.

സ്ഫോടന പരമ്പരയ്ക്ക് മുമ്പ് ആയുധപരിശീലനത്തിനായി നാലുപേരും പാകിസ്താനിലേക്ക് പോയെന്നും ഭീകരാക്രമണത്തിന് ശേഷം ഇന്‍ഡ്യ വിട്ടെന്നും വിശ്വകര്‍മ കൂട്ടിച്ചേര്‍ത്തു. 'നാല് പ്രതികളും 1980 മുതല്‍ 1990 വരെ മുംബൈ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരനായ മുഹമ്മദ് ദോസയുടെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുകയും 1993 ഫെബ്രുവരിയില്‍ ഇവര്‍ ആദ്യം മിഡില്‍ ഈസ്റ്റിലേക്ക് പോയി ഇബ്രാഹിമിനെ കാണുകയും ചെയ്തു. ദാവൂദിന്റെ നിര്‍ദേശപ്രകാരം, പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ സഹായത്തോടെ ആയുധങ്ങള്‍ സംഭരിക്കുന്നതിനും സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിനുമായി ഇവര്‍ അനധികൃതമായി പാകിസ്താനിലേക്ക് പോയി,' അദ്ദേഹം വിശദീകരിച്ചു.

Keywords: Ahmedabad, Gujarat, News, Mumbai Blasts, Arrest, Terrorism, Investigates, Police, Custody, Pakistan, 1993 Bombay serial blasts case: Gujarat ATS arrests four.
< !- START disable copy paste -->

Post a Comment