Follow KVARTHA on Google news Follow Us!
ad

Ram Statue | അയോധ്യയില്‍ 241 ഏകറില്‍ 251 മീറ്റര്‍ ഉയരത്തിൽ രാമപ്രതിമ; നിര്‍മാണം സജീവമാക്കി ഉത്തര്‍പ്രദേശ് സര്‍കാര്‍

Uttar Pradesh government reactivates ‘tallest’ Ram statue project in Ayodhya#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയായി കണക്കാക്കുന്ന അയോധ്യയിലെ ഏറ്റവും ഉയരം കൂടിയ രാമപ്രതിമ നിര്‍മാണം വീണ്ടും സജീവമാക്കി സർകാർ. 2017ല്‍ അയോധ്യയില്‍ നടന്ന ദീപോത്സവ ആഘോഷവേളയില്‍ സര്‍കാര്‍ അയോധ്യയില്‍ രാമന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ (251 മീറ്റര്‍) സ്ഥാപിക്കുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതി നടപ്പാക്കാനായില്ല.
  
Ayodhya, Lucknow, Uttar Pradesh, News, India, Rama, Yogi Adityanath, Chief Minister, Government, Tourism, Statue, Uttar Pradesh government reactivates ‘tallest’ Ram statue project in Ayodhya.

മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, ആവാസ് വികാസ് പരിഷത് ഒരു ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ് പദ്ധതിയുടെ കീഴില്‍ 1,433 ഏകര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

മഞ്ച ബര്‍ഹതയിലെ പുതുക്കിയ പദ്ധതി പ്രകാരം, 1,433 ഏകറില്‍ 241 ഏകര്‍ രാമപ്രതിമയ്ക്കായി ഉപയോഗിക്കും, നേരത്തെ നിര്‍ദേശിച്ചത് 86 ഏകറായിരുന്നു. അന്ന് സംസ്ഥാന സര്‍കാര്‍ പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചിരുന്നു. യോഗി വീണ്ടും അധികാരത്തിലെത്തിയതോടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍കാര്‍ ആവാസ് വികാസ് പരിഷത്തിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറും.

'രാമപ്രതിമ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് സര്‍കാരിന്റെ മുന്‍ഗണനാ പട്ടികയിലാണ്, 'അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവും പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍കാരും കേന്ദ്രവും അയോധ്യയ്ക്ക് വേണ്ടി നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

Keywords: Ayodhya, Lucknow, Uttar Pradesh, News, India, Rama, Yogi Adityanath, Chief Minister, Government, Tourism, Statue, Uttar Pradesh government reactivates ‘tallest’ Ram statue project in Ayodhya.< !- START disable copy paste -->

Post a Comment