ലക്‌നൗ: (www.kvartha.com) ജീവനക്കാരുടെ ഉച്ചഭക്ഷണത്തിനുള്ള സമയം ഉത്തര്‍പ്രദേശ് സര്‍കാര്‍ അരമണിക്കൂറായി ചുരുക്കി. തിങ്കളാഴ്ച ഇത് സംബന്ധിച്ച് യുപി ചീഫ് സെക്രടറി ദുര്‍ഗ ശങ്കര്‍ മിശ്ര ഉത്തരവിറക്കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.30 വരെയായിരിക്കും ഉച്ചഭക്ഷണ സമയമെന്ന് ഉത്തരവില്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് ഇനി അധികനേരം കാത്തിരിക്കേണ്ടിവരില്ല.
സര്‍കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഉച്ചഭക്ഷണത്തിനായി ദീര്‍ഘനേരം ചെലവഴിക്കുന്നതായും ഇത് ജോലിയെ ബാധിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഉത്തര്‍പ്രദേശ് സെക്രടേറിയറ്റില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് വരെയാണ് ജോലി സമയം. ഉച്ചഭക്ഷണ സമയം ഉച്ചയ്ക്ക് ഒന്ന് മുതല്‍ 1.30 വരെയായി നിജപ്പെടുത്തിയിരിക്കുന്നു. വകുപ്പ് ഓഫീസുകളിലും ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തും.
ഇതോടൊപ്പം ഉദ്യോഗസ്ഥരും എച് ഒ ഡിമാരും സമയാസമയങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തി ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
UP lunch break | യുപിയിൽ സര്‍കാര്‍ ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനുള്ള സമയം ഇനി അരമണിക്കൂര്‍ മാത്രം; സർകാർ ഉത്തരവിറക്കി
Uttar Pradesh government employees to now get half an hour lunch breaks#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍