Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ വയോധികന്‍ രോഗിയായ ഭാര്യയെ കൈവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി; 'ചികിത്സയ്ക്കിടെ മരിച്ചിട്ടും മൃതദേഹം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സോ മറ്റു വാഹന സൗകര്യമോ നല്‍കിയില്ല'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഉപമുഖ്യമന്ത്രി

UP: Man carries wife to hospital in handcart, Dy CM orders probe#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 06.04.2022) രോഗിയായ ഭാര്യയെ കൈവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വയോധികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, ചൊവ്വാഴ്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഉത്തരവിട്ടു. 

ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന പഥക് സംഭവത്തിൽ ട്വിറ്ററിൽ പ്രതികരിച്ചു: വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിവരങ്ങൾ തേടിയതായും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹെല്‍ത് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'മാര്‍ച് 28നായിരുന്നു സംഭവം. സ്ത്രീക്ക് പ്രമേഹമുണ്ടായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് നാല് കിലോമീറ്റര്‍ ദൂരം താണ്ടി ഒരു കൈ വണ്ടിയില്‍ അടുത്തുള്ള കമ്യൂനിറ്റി ഹെല്‍ത് സെന്ററിലേക്ക് കൊണ്ടുപോയി. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ആംബുലന്‍സിനെ വിളിക്കാവൂ എന്ന് അയാൾ കരുതിയിരുന്നതിനാല്‍ ആംബുലൻസ് വിളിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഹെല്‍ത് സെന്ററില്‍ നിന്ന് ഒരു ഓടോറിക്ഷയില്‍ അവളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി,'- സിഎംഒ പറഞ്ഞു. എന്നാൽ ചികിത്സയ്ക്കിടെ അന്നു രാത്രി തന്നെ സ്ത്രീ മരിച്ചതായും സിഎംഒ അറിയിച്ചു.

News, National, India, Lucknow, Uttar Pradesh, Hospital, Patient, Social-Media, viral, Probe, Obituary, Minister, BJP, UP: Man carries wife to hospital in handcart, Dy CM orders probe


'അവരുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ അയാൾക്ക് ഒരു സ്വകാര്യ വാന്‍ വാടകയ്ക്കെടുക്കേണ്ടിവന്നു. മൃതദേഹം തിരികെ കൊണ്ടുപോകാന്‍ ആശുപത്രിയിലുണ്ടായിരുന്ന ചിലരോട് ആംബുലന്‍സോ അല്ലെങ്കിൽ വാഹനമോ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി അദ്ദേഹം പറയുന്നു. ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥനോടോ വ്യക്തിയോടോ അദ്ദേഹം സംസാരിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ കണ്ടെത്തുകയാണ്. ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹത്തിന് ഉറപ്പില്ല,'- പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് മതിയായ ആരോഗ്യ സൗകര്യങ്ങളുടെ അഭാവമെന്ന് ആരോപിച്ച്  സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബിജെപി സര്‍കാരിനെ വിമര്‍ശിച്ചു. ബലിയ സംഭവത്തിന്റെ വാര്‍ത്താ റിപോര്‍ടും ഫോടോയും പങ്കുവെച്ച് സംസ്ഥാനത്തെ ബിജെപി സർകാർ ആരോഗ്യമേഖലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി.

Keywords: News, National, India, Lucknow, Uttar Pradesh, Hospital, Patient, Social-Media, viral, Probe, Obituary, Minister, BJP, UP: Man carries wife to hospital in handcart, Dy CM orders probe

Post a Comment