തിരുപ്പൂര്‍: (www.kvartha.com) സര്‍കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മത പ്രചരണം നടത്തുന്നതായി പരാതി. തമിഴ്‌നാടിലെ രായപുരത്തെ സ്‌കൂളില്‍ പഠിക്കുന്ന ആറാം ക്ലാസുകാരിയുടെ പിതാവ് എസ് ശങ്കര്‍ ആണ് പരാതി ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് 12 വയസുള്ള മകളെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്ന് സര്‍കാര്‍ സ്‌കൂളിലേക്ക് മാറ്റിയെന്നും ഇയാള്‍ പറയുന്നു.
'കഴിഞ്ഞ 20 ദിവസമായി മകള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് സ്‌കൂളില്‍ പോകാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ സ്‌കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചു. കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കുറച്ച് അധ്യാപകര്‍ തന്നെ മതത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് അവള്‍ പറഞ്ഞു. ഗൃഹപാഠം (Home work) എഴുതാന്‍ മറന്നപ്പോള്‍, അതിനൊന്നും നിനക്ക് സമയമില്ല, പക്ഷെ, നെറ്റിയില്‍ ചന്ദനം തൊടാന്‍ മറന്നില്ലല്ലോ എന്ന് അധ്യാപിക ചോദിച്ചു' - ശങ്കര്‍ ആരോപിച്ചു.
'മറ്റൊരു ദിവസം, ജനങ്ങള്‍ രക്ഷകരെന്ന് കരുതുന്ന നേതാക്കളുടെ പേരെഴുതാന്‍ ടീചര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. കുറച്ച് കുട്ടികള്‍ മഹാത്മാഗാന്ധിയുടെയും എപിജെ അബ്ദുൽ കലാമിന്റെയും പേരെഴുതി, എന്റെ മകള്‍ ശിവന്‍, വിനായകന്‍, മുരുകന്‍ എന്നീ ദൈവങ്ങളുടെ പേരുകള്‍ എഴുതി. അതോടെ ടീചര്‍ അവളെ അധിക്ഷേപിക്കുകയും യേശു മാത്രമാണ് രക്ഷകന്‍ എന്ന് പറയുകയും ചെയ്തു,' ശങ്കര്‍ പറയുന്നു. തിരുപ്പൂര്‍ (നോര്‍ത്) പൊലീസ് പരാതി രെജിസ്റ്റര്‍ ചെയ്തു. ജില്ലാ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക പരാതി അയച്ചിട്ടുണ്ടെന്ന് ശങ്കര്‍ വ്യക്തമാക്കി.
Keywords: Tamilnadu, India, News, Top-Headlines, Government, Teacher, Department, Police, Case, Complaint, Tiruppur: Religious preaching plaint against two teachers in Rayapuram.< !- STAR T disable copy paste -->
Police FIR | സര്‍കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മതപ്രചാരണം നടത്തുന്നതായി പരാതി; പൊലീസ് കേസെടുത്തു, വിദ്യാഭ്യാസവകുപ്പിന് വിവരം കൈമാറി
Tiruppur: Religious preaching plaint against two teachers in Rayapuram#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍