Follow KVARTHA on Google news Follow Us!
ad

ചരിത്ര സ്മാരകങ്ങളിൽ 21 പ്രത്യേക ദിനങ്ങളിൽ സൗജന്യമായി പ്രവേശിക്കാം; ഇനി മുതൽ ടികറ്റ് വേണ്ട

Tickets Will No Longer Be Put On special Days In Historical Monuments#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ദസറ, ഹോളി, വനിതാ ദിനം, മകര സംക്രാന്തി തുടങ്ങി 21 പ്രത്യേക ദിനങ്ങളിൽ ദേശീയ പ്രാധാന്യമുള്ള പുരാതന ചരിത്ര സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇനി ടികറ്റ് വേണ്ട. സാധാരണക്കാരെ, പ്രത്യേകിച്ച് യുവജനങ്ങളെ ഇൻഡ്യൻ ചരിത്ര പൈതൃകവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർകാർ ഈ തീരുമാനമെടുത്തത്.
  
Tickets Will No Longer Be Put On special Days In Historical Monuments.

2023 മാർച് 31 വരെ ഈ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ പ്രത്യേക അവസരങ്ങളിൽ ടികറ്റ് എടുക്കേണ്ടതില്ലെന്ന് സർകാർ ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ വിവരങ്ങൾ എല്ലാ സംസ്ഥാനങ്ങളിലേക്കും ആർകിയോളജികൽ സർവേ ഓഫ് ഇൻഡ്യയിലേക്കും അയച്ചിട്ടുണ്ടെന്ന് അമർ ഉജാല റിപോർട് ചെയ്തു.


21 പ്രത്യേക ദിനങ്ങൾ ഇവ

അന്താരാഷ്ട്ര വനിതാ ദിനം, ലോക പൈതൃക ദിനം, ലോക പൈതൃക വാരാഘോഷം, ഹോളി, ദസറ, ഗണേശ ഉത്സവം, ശിവജയന്തി, മകര സംക്ത്രസതി മേള, സാഞ്ചി ഉത്സവം, അക്ഷയ നവമി, ഉദയഗിരി പരിക്‌ത്രസ്മ ഫെസ്റ്റിവൽ, രാജറാണി സംഗീതോത്സവം, സാംബ ദശമി മേള, മാഘ സപ്തമി മേള, മഹാശിവരാത്രി (ഝാൻസി, ബന്ദ), കാർത്തിക് പൂർണിമ മേള, ആഗ്രയിലെ ഷാജഹാൻ ഉർസ് ഉത്സവം, കൈലാഷ് മേള ആഗ്ര, മുക്തേശ്വർ നൃത്തോത്സവം ഭുവനേശ്വർ.

Keywords: New Delhi, India, News, Ticket, Youth, Central Government, Government, History, Historical Monument, Special Days, Free Entry, Tickets Will No Longer Be Put On special Days In Historical Monuments.
< !- START disable copy paste -->

Post a Comment