Follow KVARTHA on Google news Follow Us!
ad

ട്രെയിനിൽ രാത്രിയിൽ യാത്ര ചെയ്യുന്നവർ റെയിൽവേയുടെ ഈ നിയമം അറിഞ്ഞിരിക്കണം; അല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം

Those traveling by train at night should be aware of this rule of the railways#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 15.04.2022) രാത്രി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റെയിൽവേ ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് നേരിട്ട് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റെയിൽവേ ബോർഡിന് പരാതികൾ ലഭിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.

  
New Delhi, India, News, Train, Railway, Travel, Fine, Indian Railway, Law, Complaint, Those traveling by train at night should be aware of this rule of the railways.



ഇതാണ് നിയമം

റെയിൽവേയുടെ പുതിയ നിയമം അനുസരിച്ച് രാത്രി യാത്ര ചെയ്യുമ്പോൾ ഒരു യാത്രികനും മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കാൻ പാടില്ല. ഉറക്കെയുള്ള പാട്ടുകൾ കേൾക്കാനും പാടുള്ളതല്ല. യാത്രക്കാരുടെ പരാതികൾ ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും.


സ്ഥലത്തുതന്നെ പരിഹാരം

ശബ്ദമുണ്ടാക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടായാൽ ട്രെയിൻ ജീവനക്കാർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണം. പരിഹാരമുണ്ടായില്ലെങ്കിൽ മുഴുവൻ ഉത്തരവാദിത്തവും തീവണ്ടി ജീവനക്കാർക്കായിരിക്കും. റെയിൽവേ ബോർഡിന് വേണ്ടി എല്ലാ സോണുകളിലെയും ജനറൽ മാനജർമാരോട് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച് നിയമങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


യാത്രക്കാരുടെ പരാതി

തൊട്ടടുത്ത സീറ്റിലിരിക്കുന്ന യാത്രക്കാരൻ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയോ പാട്ട് കേൾക്കുകയോ ചെയ്യുന്നതായി പലപ്പോഴും യാത്രക്കാരുടെ പരാതികൾ ഉണ്ടാകാറുണ്ട്. ചിലർ സംഘമായി ഉച്ചത്തിൽ സംസാരിക്കുന്നത് മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്നതായും പരാതിയുണ്ട്. രാത്രി വിളക്കുകൾ കത്തിക്കുമ്പോഴും പലപ്പോഴും തർക്കമുണ്ടാകാറുണ്ട്. ഇനി റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം.


എപ്പോൾ ഈ നിയമം ബാധകമാകും

രാത്രി 10 മണി കഴിഞ്ഞാൽ ഒരു യാത്രക്കാരനും മൊബൈലിൽ ഉച്ചത്തിൽ സംസാരിക്കാൻ കഴിയില്ല. ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നതും അനുവദനീയമല്ല. രാത്രി ലൈറ്റ് ഒഴികെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സംഘമായി ഉള്ളവർ പരസ്പരം ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കാം. ചെകിംഗ് സ്റ്റാഫ്, ആർപിഎഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ് സ്റ്റാഫ്, മെയിന്റനൻസ് സ്റ്റാഫ് എന്നിവർ ബുദ്ധിമുട്ടുണ്ടാക്കാതെ അവരുടെ ജോലികൾ ചെയ്യും.

Keywords: New Delhi, India, News, Train, Railway, Travel, Fine, Indian Railway, Law, Complaint, Those traveling by train at night should be aware of this rule of the railways.
< !- START disable copy paste -->

Post a Comment