ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് തീവ്രവാദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ അന്വേഷണ ഏജന്‍സിയുടെ 13ാം സ്ഥാപക ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനി, നിസിത് പ്രമാണിക് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാര്‍ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്നും രാജ്യത്ത് നിന്നുള്ള തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവിടെ ഭീകരവാദം തടയാന്‍ വളരെയധികം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ചില മനുഷ്യാവകാശ സംഘടനകള്‍ പ്രശ്‌നം ഉയര്‍ത്തുന്നു, എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരതയാണെന്ന് കരുതുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തീവ്രവാദത്തെ അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും അവിടത്തെ തീവ്രവാദത്തിന്റെ ലോജിസ്റ്റിക്, വിതരണ ശൃംഖലകള്‍ തകര്‍ക്കുന്നതിനും എന്‍ഐഎയെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ഇന്‍ഡ്യക്കാരെ ദ്രോഹിച്ച വിദേശ തീവ്രവാദ കേസുകള്‍ അന്വേഷിക്കാനും അദ്ദേഹം ഏജന്‍സിയോട് ആവശ്യപ്പെട്ടു.
രൂപീകൃതമായതു മുതല്‍ എന്‍ഐഎ 400 കേസുകള്‍ ഫയല്‍ ചെയ്തു, 349 കേസുകളില്‍ കുറ്റപത്രം സമര്‍പിച്ചു. ശിക്ഷാ നിരക്ക് 93.25 ശതമാനമാണ്. ബിജെപി സര്‍കാര്‍ എന്‍ഐഎ, യുഎപിഎ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും ഇന്‍ഡ്യക്കാരെ വിദേശത്ത് ആക്രമിച്ച ഭീകരവാദ കേസുകള്‍ അന്വേഷിക്കാനുള്ള അവകാശം ഏജന്‍സിക്ക് നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Keywords: New Delhi, India, News, Terrorism, Terrorists, Central Government, Human- rights, Top-Headlines, Minister, Prime Minister, Case, Jammu, BJP, Terrorism biggest form of human rights violation, Modi govt adopting zero-tolerance policy: Amit Shah.
< !- START disable copy paste -->
Amit Shah | ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് തീവ്രവാദമെന്ന് അമിത് ഷാ; കേന്ദ്ര സര്‍കാര്‍ ഭീകരതയോട് സ്വീകരിക്കുന്നത് സഹിഷ്ണുതയില്ലാത്ത നയം'
Terrorism biggest form of human rights violation, Modi govt adopting zero-tolerance policy: Amit Shah#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍