നേരത്തെ വൻ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാൽ, നടപടി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം സുപ്രീം കോടതി സ്റ്റേ വരികയായിരുന്നു. ഏപ്രിൽ 20, 21 തീയതികളിൽ അക്രമം നടത്തിയവരുടെ അനധികൃത സ്വത്തുക്കളിൽ ബുൾഡോസർ പ്രവർത്തിപ്പിക്കുമെന്ന് കോർപറേഷൻ പ്രഖ്യാപിച്ചിരുന്നു. അക്രമം നടത്തിയവരുടെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ നടപടിക്കെതിരായ ഹർജിയിൽ സുപ്രീം കോടതിയിൽ നേരത്തെ വാദം കേൾക്കണമെന്ന് ജംഇയത്-ഉലമ-ഇ-ഹിന്ദ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും നോടീസ് നൽകിയിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ട പൊളിക്കൽ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചതായും ആരോപിതർക്ക് പൊളിക്കുന്നതിന് അറിയിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് കോടതി നടപടികൾ തടഞ്ഞത്.
Keywords: New Delhi, India, News, Court, Court Order, Stay order, Supreme Court, Police, Supreme Court stays demolition drive in Delhi's Jahangirpuri.
< !- START disable copy paste -->
< !- START disable copy paste -->